October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏപ്രില്‍ റിപ്പോര്‍ട്ട് കയറ്റുമതിയില്‍ 93% വര്‍ധന, ഇറക്കുമതിയില്‍ 122.24%

1 min read

ഏപ്രിലിലെ എണ്ണ ഇതര ഇറക്കുമതി 34.85 ബില്യണ്‍ ഡോളര്‍ അഥവാ 2,59,536.30 കോടി രൂപയായി കണക്കാക്കപ്പെടുന്നു

ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ആഘാതമേല്‍പ്പിച്ചപ്പോഴും ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഏപ്രിലില്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൊത്തം കയറ്റുമതി (വ്യാപാരവും സേവനങ്ങളും സംയോജിപ്പിച്ച്) 93.21 ശതമാനം വര്‍ധിച്ച് 51.79 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 122.24 ശതമാനം ഉയര്‍ന്ന് 58.72 ബില്യണ്‍ ഡോളറിലെത്തി. ഇത് 6.93 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരക്കമ്മിയിലേക്ക് നയിച്ചു.

  പരിസ്ഥിതി സൗഹൃദ പദ്ധതിയിൽ എന്‍ഐഐഎസ്ടി ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പങ്കാളിത്തം

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊറോണയെ തുടര്‍ന്ന് കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ ഇടിവ് നേരിട്ടിരുന്നു. ഇതാണ് ഈ വര്‍ഷം വലിയ വളര്‍ച്ച രേഖപ്പെടുത്തുന്നതിനുള്ള പ്രധാന കാരണം. 2019 ഏപ്രിലിനെ അപേക്ഷിച്ച് 2021 ഏപ്രിലിലെ ഇറക്കുമതി ഡോളറിന്‍റെ അടിസ്ഥാനത്തില്‍ 7.87 ശതമാനവും രൂപയുടെ കണക്കില്‍ 15.71 ശതമാനവും പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.

10.67 ബില്യണ്‍ ഡോളര്‍ അഥവാ 80,968.76 കോടി രൂപയാണ് എണ്ണ ഇറക്കുമതി. ഡോളറിന്‍റെ കണക്കനുസരിച്ച് 133.24 ശതമാനവും രൂപയുടെ കണക്കില്‍ 127.84 ശതമാനവും വര്‍ധന. 2020 ഏപ്രിലില്‍ ഇത് 4.66 ബില്യണ്‍ ഡോളര്‍ അഥവാ 35,537.22 കോടി രൂപയാണ്. 2019 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ഏപ്രിലില്‍ എണ്ണ ഇറക്കുമതി ഡോളര്‍ കണക്കില്‍ 5.98 ശതമാനം കുറവും രൂപയുടെ കാര്യത്തില്‍ 0.85 ശതമാനം ഉയര്‍ന്നതുമാണ്.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

ഏപ്രിലിലെ എണ്ണ ഇതര ഇറക്കുമതി 34.85 ബില്യണ്‍ ഡോളര്‍ അഥവാ 2,59,536.30 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഇത് ഡോളറിന്‍റെ കണക്കനുസരിച്ച് 179.70 ശതമാനം കൂടുതലാണ് അല്ലെങ്കില്‍ രൂപയുടെ കണക്കനുസരിച്ച് 173.23 ശതമാനം കൂടുതലാണ്., കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ കണക്ക് 12.46 ബില്യണ്‍ ഡോളറാണ്,94,987.86 കോടി രൂപ. 2019 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ഏപ്രിലില്‍ എണ്ണ ഇതര ഇറക്കുമതി ഡോളര്‍ കണക്കില്‍ 13.07ഉം രൂപയുടെ കണക്കനുസരിച്ച് 21.28 ശതമാനവും കൂടുതലാണ്.

ഏപ്രിലില്‍ എണ്ണ ഇതര, സ്വര്‍ണ്ണേതര ഇറക്കുമതി 28.61 ബില്യണ്‍ ഡോളറായിരുന്നു. 2020 ഏപ്രിലിലെ 12.46 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 129.68 ശതമാനം പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. എണ്ണ, സ്വര്‍ണ്ണേതര ഇറക്കുമതി 2019 ഏപ്രിലിനെ അപേക്ഷിച്ച് 6.56 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

  ടോട്ടല്‍എനര്‍ജീസ് ഇനി ഐബിഎസിന്‍റെ ഐലൊജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും
Maintained By : Studio3