October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉപഭോഗ ശീലങ്ങളില്‍ മാറ്റം ഇന്ത്യന്‍ യുവാക്കളുടെ മുന്‍ഗണന ലോക്കല്‍ ബ്രാന്‍ഡുകള്‍

1 min read

70% ഉപഭോക്താക്കളും അത്ര അറിയപ്പെടാത്ത ബ്രാന്‍ഡില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ഇപ്പോള്‍ നടക്കുന്ന കോവിഡ് -19 മഹാമാരി നഗര ഇന്ത്യയുടെ ഉപഭോഗ ശീലങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍വെ റിപ്പോര്‍ട്ട്. ജനറല്‍ ഇസഡ്, മില്ലേനിയലുകള്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ കൂടുതല്‍ അവബോധത്തോടെയുള്ളതും സമ്പര്‍ക്കരഹിതവുമായ ഷോപ്പിംഗ് അനുഭവത്തിന് മുന്‍ഗണന നല്‍കുന്നുവെന്ന് ഡെന്‍റ്സു ഇന്ത്യയിലെ ഡാറ്റാ സയന്‍സസ് വിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നു

‘അടുത്ത സാംപിള്‍: സമ്പര്‍ക്കരഹിത സമ്പദ് വ്യവസ്ഥയുടെ ഉദയം’ എന്ന് പേരിട്ടിരിക്കുന്ന ഈ പഠനത്തില്‍ 500 ലധികം ആളുകളില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സമാഹരിച്ചത്. അഞ്ച് മെട്രോകളിലും വിവിധ നഗരങ്ങളിലുമായി ജനറല്‍ ഇസഡ് (5-25 വയസ്സ്), മില്ലേനിയല്‍ (25-39 വയസ്സ്) വിഭാഗത്തില്‍ നിന്നുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. സാംപിളിന്‍റെ 65 ശതമാനത്തോളം 25 വയസിന് താഴെയുള്ളവരാണ്.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

കണ്ടെത്തലുകള്‍ അനുസരിച്ച്, 70% ഉപഭോക്താക്കളും അത്ര അറിയപ്പെടാത്ത ബ്രാന്‍ഡില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ദൈനംഗിന ഉപഭോഗത്തിനുള്ള ഉപഭോക്തൃ വസ്തുക്കള്‍, വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍, ഗാര്‍ഹിക പരിപാലന ഉല്‍പ്പന്നങ്ങള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം അന്താരാഷ്ട്ര ബ്രാന്‍ഡുകളെ അപേക്ഷിച്ച് പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നുണ്ട്.

‘മില്ലേനിയലുകളും ജനറല്‍ ഇസഡ് ഉപഭോക്താക്കളും കൂടുതലായി പ്രാദേശികവും സാമൂഹ്യമായും പാരിസ്ഥിതികവുമായി സുസ്ഥിരവുമായ ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നു. ഒപ്പം ബ്രാന്‍ഡുകള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതിനും പ്രാധാന്യം നല്‍കുന്നു. പേഴ്സണല്‍ കെയര്‍ വിഭാഗത്തില്‍ രാസവസ്തുക്കള്‍ കൂടുതലായി ഉള്ളവയില്‍ നിന്ന് വ്യത്യസ്തമായി ജൈവ, ആയുര്‍വേദ ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്, “ഡെന്‍റ്സു ഇന്‍റര്‍നാഷണലിന്‍റെ ഏഷ്യാ പസഫിക് വൈസ് പ്രസിഡന്‍റും ഡെന്‍റ്സു മാര്‍ക്കറ്റിംഗ് ക്ലൗഡ് (ഡിഎംസി) ഇന്‍സൈറ്റുകളുടെ തലവനുമായ അഭിനയ് ഭാസിന്‍ പറഞ്ഞു

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

കോവിഡ് -19 ആരോഗ്യത്തിലുള്ള ശ്രദ്ധ നാടകീയമായി വര്‍ധിപ്പിച്ചു. കൂടാതെ ഉപഭോക്താക്കളുടെ ശുചിത്വ, രോഗപ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടലും കൂടി. സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം മില്ലേനിയലുകളും 75 ശതമാനം ജനറല്‍ ഇസഡും അവരുടെ വ്യക്തിഗത ആരോഗ്യത്തിനായി നിരന്തരം വിഷമിക്കുന്നതായി അഭിപ്രായപ്പെട്ടു.

തങ്ങളുടെ പ്രതിരോധ ശേഷി ആവശ്യങ്ങള്‍ക്ക് ആയുര്‍വേദത്തെ ആശ്രയിക്കുന്നതായി ഭൂരിഭാഗവും (49%) അഭിപ്രായപ്പെട്ടു. ഡാബര്‍ ച്യവാന്‍പ്രാഷ്, റിവിറ്റല്‍, പതഞ്ജലി, ഹിമാലയ വിറ്റാമിനുകള്‍ എന്നിവയാണ് ഈ വിഭാഗത്തിലെ ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍.

Maintained By : Studio3