September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലീസിനൊരുങ്ങി ‘അനുഗ്രഹീതന്‍ ആന്റണി’

സണ്ണി വെയിനും 96ഫെയിം ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ റിലീസിന് തയ്യാറെടുക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്നു. ഒരു നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. നായ ഒരു പ്രധാന കഥാപാത്രമായി തന്നെ ഈ ചിത്രത്തിലെത്തുന്നു. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ‘അനുഗ്രഹീതന്‍ ആന്റണി’പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ദ്രന്‍സിന്റെ മാധവന്‍ എന്ന കഥാപാത്രത്തിന്റെ മകള്‍ സഞ്ജനായായാണ് ഗൗരി കിഷന്‍ ചിത്രത്തില്‍ എത്തുന്നത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാലാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മനു മഞ്ജിത്തിന്റെയും ഉണ്ണി കാര്‍ത്തികേയന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായഗ്രഹണം സെല്‍വകുമാര്‍. എഡിറ്റര്‍ അപ്പു ഭട്ടതിരി , പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ കെ സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ് എന്‍, ആര്‍ട്ട് ഡയറക്ടര്‍ അരുണ്‍ വെഞ്ഞാറമൂട് , മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം സിജി തോമസ് നോബേല്‍, ഭക്തന്‍ മങ്ങാട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യു, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ
Maintained By : Studio3