Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യാ പോസ്റ്റും, റെയില്‍വേയുമായി സഹകരിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് രംഗത്ത് കൂടുതല്‍ അവസരം സൃഷ്ടിക്കാൻ ആമസോണ്‍

1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒട്ടേറെ പുതിയ പദ്ധതികളുമായി ആമസോണ്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഇന്ത്യാ പോസ്റ്റും ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുള്ള പദ്ധതികളാണ് ആമസോണ്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യാ പോസ്റ്റുമായി ധാരണാ പത്രത്തില്‍ ആമസോണ്‍ ഒപ്പുവെയ്ച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ആമസോണ്‍ സംഭവ് സമ്മിറ്റിന്‍റെ നാലാം എഡിഷനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ആമസോണ്‍ ഇന്ത്യാ എസ്വിപി & എമര്‍ജിങ് മാര്‍ക്കറ്റ്സ് അമിത് അഗര്‍വാള്‍ നടത്തിയത്. കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും പ്രയോജനപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആമസോണിന് ഏറെ സന്തോഷമുണ്ട്. അതിനായി 2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യണ്‍ ഡോളറിന്‍റെ മുതല്‍മുടക്കാണ് ആമസോണ്‍ അടുത്തകാലത്ത് പ്രഖ്യാപിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ആമസോണും പങ്കാളിയാകുമെന്ന് അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ഇന്ത്യാ പോസ്റ്റ്, ഇന്ത്യന്‍ റെയില്‍വേ എന്നിവയുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ്. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷ ഓഫ് ഇന്ത്യ (ഡിഎഫ്സി)യുമായി സഹകരിക്കുന്നതോടെ രാജ്യമെമ്പാടുമുള്ള വില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ വളരെ വേഗത്തില്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാനും സാധിക്കും. ഇതോടെ ഡിഎഫ്സി വഴി ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇ-കൊമേഴ്സ് കമ്പനിയായി ആമസോണ്‍. വില്‍പനക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കി ‘ആമസോണ്‍ സഹ്-എഐ’ എന്നൊരു പദ്ധതികൂടി ആരംഭിക്കും. ഇത് ഡയറക്ട് ടു കസ്റ്റമര്‍ (ഡി2സി) സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടുത്തും. ഇന്ത്യാ പോസ്റ്റുമായുള്ള സഹകരണത്തിന്‍റെ സ്മരണാര്‍ഥം സംഭവ്23 എന്ന പേരില്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും
Maintained By : Studio3