Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫേസ്ബുക്കിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് ടീമിനെ ആമസോണ്‍ സ്വന്തമാക്കി

സാന്‍ഫ്രാന്‍സിസ്കോ: ‘പ്രോജക്റ്റ് കൈപ്പറി’ല്‍ പ്രവര്‍ത്തിക്കാന്‍ ആമസോണ്‍ ഒരു ഡസനിലധികം ഉപഗ്രഹ വിദഗ്ധരെ ഫേസ്ബുക്കില്‍ നിന്ന് സ്വന്തമാക്കി. യുഎസിലും വിദേശത്തും ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് വയര്‍ലെസ് ഇന്‍റര്‍നെറ്റ് വിദഗ്ധരെ ആമസോണ്‍ നിയമിച്ചത്. താഴ്ന്ന ഭ്രമണപഥ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിക്കായി വന്‍ നിക്ഷേപമാണ് ആമസോണ്‍ നടത്തുന്നത്.

ഭൗതികശാസ്ത്രജ്ഞര്‍, ഒപ്റ്റിക്കല്‍ എന്‍ജിനീയര്‍മാര്‍, സോഫറ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, പ്രോട്ടോടൈപ്പിംഗ് എന്‍ജിനീയര്‍മാര്‍, മുമ്പ് എയറോനോട്ടിക്കല്‍ സിസ്റ്റങ്ങളിലും വയര്‍ലെസ് നെറ്റ്വര്‍ക്കുകളിലും പ്രവര്‍ത്തിച്ചിരുന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പ്രൊജക്റ്റിനായി നിയമിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ജീവനക്കാരെ ഏറ്റെടുത്തതിന്‍റെ നിബന്ധനകള്‍ ഇതുവരെ അറിവായിട്ടില്ലെങ്കിലും, പണത്തിന്‍റെ അടിസ്ഥാനത്തിലുള്ള കരാറിന്‍റെ ഭാഗമായാണ് ഫേസ്ബുക്ക് ജീവനക്കാര്‍ ആമസോണിന്‍റെ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. വിദൂര പ്രദേശങ്ങളിലേക്ക് സാറ്റലൈറ്റ് വഴി ബ്രോഡ്ബാന്‍ഡ് എത്തിക്കാന്‍ ഫേസ്ബുക്ക് സ്വന്തം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. ഈ കരാര്‍ ഫേസ്ബുക്ക് ഈ മേഖലയില്‍ നടത്തിയിരുന്ന പരീക്ഷ

Maintained By : Studio3