എയർ കാനഡ 1,700 ജീവനക്കാരെ പിരിച്ചുവിട്ടു
1 min readഒട്ടാവ: കോവിഡ്-19 പകർച്ചവ്യാധിയോട് അനുബന്ധിച്ച യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 1,700ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് എയർ കാനഡ. പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും കരകരയറുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിക്കനുസരിച്ച് നെറ്റ് വർക്കുകൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ തുടരുന്നതായി കമ്പനി അറിയിച്ചു.
എക്സ്പ്രസ് വിമാനങ്ങളിലെ 200 ജീവനക്കാർക്ക് പുറമേ 1,700 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പരിഷ്കാരങ്ങളിലൂടെ ആദ്യപാദത്തിലെ സിസ്റ്റം കപ്പാസിറ്റി 25 ശതമാനം കുറയ്ക്കാനാണ് എയർ കാനഡ ലക്ഷ്യമിടുന്നത്. അങ്ങനെ വരുമ്പോൾ 2019 ആദ്യ പാദത്തിലെ സിസ്റ്റം കപ്പാസിറ്റിയുടെ 20 ശതമാനമാകും ഈ വർഷത്തെ കപ്പാസിറ്റി.
ബിസിനസ് സാധാരണ നിലയിലേക്ക് തിരിച്ചുമെത്തുമെന്നും നിലവിലെ നടപടികൾ ദോഷകരമായി ബാധിച്ച 20,000ത്തിലധികം ജീവനക്കാരിൽ കുറച്ചുപേരെയെങ്കിലും തിരിച്ചുവിളിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
കാനഡയിലേക്ക് വരുന്ന അഞ്ച് വയസിന് മുകളിലുള്ള ആളുകൾ കോവിഡ് നെഗറ്റീവ് ആണെന്നതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ ആഴ്ച കനേഡിയൻ സർക്കാർ ഉത്തരവിറക്കിയിരുന്നു.യാത്രക്കാ