75 കോടിയുടെ റോബോട്ട് നിര്‍മാണ കേന്ദ്രവുമായി അഡ്വെര്‍ബ്
1 min readനോയിഡ: ഓട്ടോമേഷന്‍, റോബോട്ടിക് കമ്പനിയായ അഡ്വെര്‍ബ് ടെക്നോളജീസ് 75 കോടി രൂപയുടെ ഉല്‍പ്പാദന കേന്ദ്രം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഉദ്ഘാടനം ചെയ്തു. 450പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ‘ബോട്ട് വാലി’ എന്നറിയപ്പെടുന്ന ഈ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തില്‍ 50,000ത്തിലധികം റോബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. മികച്ച ഇന്‍-ക്ലാസ് ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ മെഷീനുകള്‍ എന്നിവയാണ് ഇവിടെയുള്ളതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
‘നമ്മള്‍ ഇന്‍ഡസ്ട്രി 4.ഛ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മാറ്റത്തിലേക്ക് എത്തുകയാണ്. ഇന്നത്തെ ബിസിനസ്സ് ആവാസവ്യവസ്ഥയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അഡ്വെര്‍ബിനെ നൂതന സാങ്കേതികവിദ്യ സഹായിക്കും,’ അഡ്വെര്‍ബിന്‍റെ മാനുഫാക്ചറിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്ത നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
2.5 ഏക്കര്‍ ഉല്‍പ്പാദന യൂണിറ്റില്‍ 450 പേരെ നിയമിക്കും. ഏറ്റവും നൂതനമായ റോബോട്ടിക്സ്, ഡിജിറ്റലൈസേഷന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിലൂടെ ദ്രുതഗതിയിലുള്ള നവീകരണം, അഡാപ്ഷന്‍, ഒപ്റ്റിമൈസേഷന്‍, മെയ്ഡ് ടുഓര്‍ഡര്‍ റോബോട്ടിക്സിന്‍റെ വേഗത്തിലുള്ള വിതരണം എന്നിവ സാധ്യമാകും. ഓട്ടോമേഷനുള്ള ആവശ്യകത വര്‍ദ്ധിച്ചിട്ടും, ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ റോബോട്ടിക്സിന്‍റെ വ്യാപനം, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ ഇപ്പോഴും കുറവാണെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.