January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ്നാട്ടിലെ ചെറു പട്ടണങ്ങളിലും കോവിഡ് കുതിച്ചുയരുന്നു

1 min read

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി, ധര്‍മ്മപുരി, കൃഷ്ണഗിരി, തെങ്കാശി, നാഗപട്ടണം എന്നീ പട്ടണങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ ഇത് തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവയുള്‍പ്പെടെയുള്ള ചെറു നഗര ജില്ലകളില്‍ അണുബാധയുടെ നിരക്ക് 22 ശതമാനമാണ്.ഏപ്രില്‍ 28 നകം തൂത്തുക്കുടിയില്‍ 5,657 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, മാര്‍ച്ചില്‍ 193 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളിലെല്ലാം കോവിഡ് വ്യാപനം വര്‍ധിച്ചത് തെരഞ്ഞെടുപ്പിനുശേഷമാണ്. തെരഞ്ഞെടുപ്പ് റാലികളും പൊതു സമ്മേളനങ്ങളും അണുബാധ വ്യാപിക്കാന്‍ കാരണമായതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍

തെരഞ്ഞെടുപ്പ് റാലികളില്‍ ജനങ്ങള്‍ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. അവര്‍ സാനിറ്റൈസറുകളും ഉപയോഗിച്ചിരുന്നില്ല.പൊതുജനങ്ങള്‍ മിക്കപ്പോഴും റോഡുകളില്‍ ഉണ്ടായിരുന്നു, നിയന്ത്രണങ്ങളൊന്നുമില്ല മറ്റുള്ളവരുമായി അടുത്ത് ഇടപഴകുകയാരുന്നു അവര്‍. ഇവയെല്ലാം കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമായി. പ്രത്യേകിച്ച് വിവാഹങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവ ധര്‍മ്മപുരി, തെങ്കാശി, തൂത്തുക്കുടി എന്നിവയുള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചിരുന്നു.തെങ്കാശിയിലെ മാരിയമ്മന്‍ കോവിലില്‍ കഴിഞ്ഞ മാസം നടന്ന ഉത്സവത്തിലും പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടിരുന്നു. ധാരാളം പേരാണ് ഉത്സവത്തില്‍ മ്ാസ്ക് പോലും ധരിക്കാതെ എത്തിയതെന്ന് അവിടെയുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.എന്നിരുന്നാലും ചെറിയ പട്ടണങ്ങളില്‍ പോലും ഉയര്‍ന്ന സംഖ്യ കണ്ടെത്തുന്നത് പരിശോധന ശരിയായി നടക്കുന്നുവെന്നതിന്‍റെ സൂചനയാണെന്നും ഇത് കൂടുതല്‍ പോസിറ്റീവ് കേസുകളിലേക്ക് നയിച്ചതായും ആരോഗ്യ ഉദ്യോഗസ്ഥരില്‍ അഭിപ്രായമുണ്ട്.

  വിദ്യ വയേഴ്‌സ് ഐപിഒ

“ഗ്രാമീണ, അര്‍ദ്ധനഗര നഗരങ്ങളില്‍ പോലും പരിശോധന പലമടങ്ങ് വര്‍ദ്ധിച്ചു, ഇത് കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്നു’ എന്ന് തൂത്തുക്കുടി ജില്ലയില്‍ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍ പറയുന്നു.എന്നിരുന്നാലും ഈ പോസിറ്റീവ് കേസുകള്‍ ഉടനടി ഒറ്റപ്പെടുത്തുകയും വേര്‍തിരിക്കേണ്ടതുമാണ്. ഇത് പാന്‍ഡെമിക് കുറയ്ക്കാന്‍ സഹായിക്കും, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ അര്‍ദ്ധനഗര നഗരങ്ങളിലും വളരെയധികം കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്, കൂടാതെ രോഗം പടരാതിരിക്കുന്നതിന് സാമൂഹിക അകലം, മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയ്ക്കായി നഗരങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നു.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു
Maintained By : Studio3