September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് പ്രതിസന്ധി : കരസേനയുടെ തയ്യാറെടുപ്പ് പ്രധാനമന്ത്രി വിലയിരുത്തി

1 min read

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യം നേരിടുന്നതിനാടുള്ള കരസേനയുടെ തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേനാമേധാവി ജനറല്‍ എംഎം നരവനെയും അവലോകനം ചെയ്തു. ഈ സാഹചര്യത്തില്‍ സേന സ്വീകരിക്കുന്ന വിവിധ നടപടികള്‍ സംബന്ധിച്ച് കരസേനാമേധാവി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ പറഞ്ഞു.കരസേനയിലെ മെഡിക്കല്‍ സ്റ്റാഫുകളെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമാക്കുന്നതായി ജനറല്‍ നരവനെ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈന്യം താല്‍ക്കാലിക ആശുപത്രികള്‍ സേന ആരംഭിക്കുന്നുണ്ട്. ഇതും മഹാമാരിയെ നേരിടാനുപകരിക്കും.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

സാധ്യമായ ഇടങ്ങളിലെല്ലാം സിവിലിയന്മാര്‍ക്കായി ആശുപത്രികള്‍ സ്ഥാപിക്കാന്‍ സൈന്യം തയ്യാറാണ്. ജനങ്ങള്‍ അവരുടെ അടുത്തുള്ള സൈനിക ആശുപത്രികളെ സമീപിക്കണമെന്നും ജനറല്‍ നരവനെ അഭ്യര്‍ത്ഥിച്ചു . ഇറക്കുമതി ചെയ്ത ടാങ്കറുകള്‍ക്കും വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക കഴിവുകള്‍ ആവശ്യമാണ്. ഇവിടെ സേന സഹായ രംഗത്തുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി വ്യാപിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. വകഭേദം വന്ന വൈറസ് വ്യാപനം അതിവേഗമാണ് സംഭവിക്കുന്നത്. പല സംസ്ഥാനങ്ങളും ഓക്സിജന്‍ ദൗര്‍ലഭ്യവും ആശുപത്രി കിടക്കകളുടെ കുറവും നേരിടുന്നു. പുതിയ വൈറസ് ബാധിക്കുന്നവരുടെ റെക്കാഡിലേക്കാണ് ഒരോദിവസവും പോകുന്നത്. ഇന്ത്യയില്‍ 3,79,257 പുതിയ കോവിഡ് -19 അണുബാധകളും 24 മണിക്കൂറിനുള്ളില്‍ 3,645 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി
Maintained By : Studio3