August 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതുമോടിയില്‍ സ്‌കോഡ സൂപ്പര്‍ബ്

സ്‌പോര്‍ട്ട് ലൈന്‍ വേരിയന്റിന് 31.99 ലക്ഷം രൂപയും ലോറിന്‍ & ക്ലമന്റ് വേരിയന്റിന് 34.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

പരിഷ്‌കരിച്ച സ്‌കോഡ സൂപ്പര്‍ബ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്ട് ലൈന്‍ വേരിയന്റിന് 31.99 ലക്ഷം രൂപയും ലോറിന്‍ & ക്ലമന്റ് വേരിയന്റിന് 34.99 ലക്ഷം രൂപയുമാണ് ആഡംബര സെഡാന് ഇന്ത്യ എക്‌സ് ഷോറൂം വില. 2020 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 1.5 ലക്ഷം, രണ്ട് ലക്ഷം രൂപ വര്‍ധിച്ചു. പുതുമോടിയിലും കാബിനില്‍ അധിക ഫീച്ചറുകളോടെയുമാണ് പുതിയ 2021 സ്‌കോഡ സൂപ്പര്‍ബ് വരുന്നത്.

  യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്


2021 സ്‌കോഡ സൂപ്പര്‍ബ് സെഡാന്റെ ആകെ രൂപകല്‍പ്പനയില്‍ മാറ്റമില്ല. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകളുമായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ചു. കാബിനില്‍, പരിഷ്‌കരിച്ച ഇന്റര്‍ഫേസ് സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി.

എന്‍ജിനില്‍ മാറ്റമില്ല. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തത്.

Maintained By : Studio3