Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 വിട പറഞ്ഞു

ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നീക്കം ചെയ്തു. ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന അവസാനിപ്പിച്ചതായി ഇതില്‍നിന്ന് മനസ്സിലാക്കാം. ബിഎസ് 6 എന്‍ജിന്‍ നല്‍കി കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ച മോഡലാണ് ഇപ്പോള്‍ വിപണി വിടുന്നത്. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വലിയ വിജയമായി മാറിയിരുന്നു.

മാഗ്‌ന, സ്‌പോര്‍ട്‌സ്, മാഗ്‌ന സിഎന്‍ജി എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 വില്‍പ്പന നടത്തിയിരുന്നത്. 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്‍ജിന്‍ മാത്രമായിരുന്നു ഏക ഓപ്ഷന്‍. ഈ എന്‍ജിന്‍ 81 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. 5 സ്പീഡ് മാന്വല്‍ മാത്രമായിരുന്നു ഏക ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടായ് ലൈനപ്പില്‍ സാന്‍ട്രോയുടെ മുന്നിലും ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പിറകിലുമായിരുന്നു ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിലയുറപ്പിച്ചത്. കഴിഞ്ഞ മാസം മോഡലിന് കാര്യമായ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു.

Maintained By : Studio3