September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കോടതി നിര്‍ദ്ദേശപ്രകാരമെന്ന് ആദിത്യനാഥ്

1 min read

ലക്നൗ: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മെയ് 10 നകം വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടതെന്നും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. എന്നാല്‍ വൈറസിന്‍റെ വ്യാപനം പഞ്ചായത്തുകളുടെ പുനഃസംഘടനയിലും മറ്റും കാലതാമസത്തിന് കാരണമായി. റിട്ട് ഹരജികളും തുടര്‍ന്നുള്ള ഹൈക്കോടതിയുടെ തീരുമാനവും തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിനെതിരെ വിനോദ് ഉപാധ്യായ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഫെബ്രുവരി 4 ലെ ഉത്തരവില്‍ പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ഇത് പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 15 നകം റിസര്‍വേഷന്‍, അലോട്ട്മെന്‍റ് പ്രക്രിയകള്‍ക്ക് തുടക്കം കുറിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കോവിഡ് -19 പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് പഞ്ചായത്ത് വോട്ടെടുപ്പ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.ഏപ്രില്‍ 15 ന് ആരംഭിച്ച നാല് ഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് രണ്ടിന് നടക്കും.

വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് പറഞ്ഞു.ഗ്രാമപഞ്ചായത്തുകളില്‍ ശരിയായ ശുചിത്വം, ശുചിത്വം, അണുബാധ തടയല്‍ എന്നിവയ്ക്കായി സംസ്ഥാനത്തെ 75 ജില്ലകളിലെ ഗ്രാമങ്ങളില്‍ പ്രത്യേക ശുചിത്വ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.

Maintained By : Studio3