December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

1 min read

ന്യൂഡെല്‍ഹി: രാജ്യത്തെ നിലവിലെ കൊറോണ വൈറസ് രോഗവ്യാപനം കാരണം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. അതേസമയം ഇരു രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര്‍ ഈ മാസം അവസാനം ചര്‍ച്ച നടത്തുമെന്നും രണ്ടു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ പ്രസ്താവന ഇറക്കി. ഈ വര്‍ഷാവസാനം ഇരു നേതാക്കളും വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘നിലവിലെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിന്‍റെ വെളിച്ചത്തില്‍, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ല. പകരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോണ്‍സണും ഈ മാസം അവസാനം സംസാരിക്കും. യുകെയും ഇന്ത്യയും ഇതിനപ്പുറം പതിവായി സമ്പര്‍ക്കം പുലര്‍ത്തും, ഈ വര്‍ഷാവസാനം ഇരുവരും നേരിട്ട് കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു, “പ്രസ്താവനയില്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുകെ പ്രധാനമന്ത്രി ഈ മാസം അവസാനം ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തയ്യാറെടുത്തിരുന്നതാണ്.

ബോറിസ് ജോണ്‍സന്‍റെ സന്ദര്‍ശനം ഈമാസം 26 മുതലാണ് ആരംഭിക്കാനിരുന്നത്.യുകെ പ്രധാനമന്ത്രി മുംബൈ, പൂന എന്നീ നഗരങ്ങളും സന്ദര്‍ശിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍ കാരണം ഈ പദ്ധതി ഉപേക്ിക്കുകയായിരുന്നു.് വൈറസ് പടരാതിരിക്കാനായി നിരവധി നഗരങ്ങളിലും പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും മറ്റൊരു കാരണമാണ്. ദേശീയ തലസ്ഥാനത്തും സ്ഥിതി അതീവ ഗുരുതരമാണ്. ഒരാഴ്ചത്തെ ലോക്കഡൗണ്‍ എങ്കിലും പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പൂന, നാഗ്പൂര്‍, നാസിക് എന്നീ നഗരങ്ങളോടൊപ്പം മുംബൈയിലും സ്ഥിതി വഷളാവുകയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ കേസുകളുടെ രൂക്ഷമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുന്നു

Maintained By : Studio3