കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ബജാജ് സിടി110എക്‌സ് അവതരിപ്പിച്ചു
ഡെല്‍ഹി എക്‌സ് ഷോറൂം വില 55,494 രൂപ
മുംബൈ: ബജാജ് സിടി110എക്‌സ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 55,494 രൂപയാണ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. സിടി110 എന്ന സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ഏകദേശം 1,000 രൂപ കൂടുതല്‍. ബുക്കിംഗ് ഇതിനകം ആരംഭിച്ചു. നാല് ഡുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭിക്കും.
താരതമ്യേന കൂടുതല്‍ റഗഡ്, സ്റ്റൈലിംഗ് ലഭിച്ചതാണ് പുതിയ മോട്ടോര്‍സൈക്കിള്‍. പിറകിലെ ഫെന്‍ഡറാണ് ഏറ്റവും ശ്രദ്ധേയ മാറ്റം. ഇപ്പോള്‍ അല്‍പ്പം ഉയര്‍ന്നതും മാറ്റ് ബ്ലാക്ക് ഫിനിഷ് ലഭിച്ചതുമാണ് മുന്നിലെ പരിഷ്‌കരിച്ച ഫെന്‍ഡര്‍. എല്‍ഇഡി ഡിആര്‍എല്‍, ഹാന്‍ഡില്‍ബാര്‍ ബ്രേസ്, ഹെഡ്‌ലാംപ് കൗള്‍ എന്നിവ നല്‍കി. വലിയ എന്‍ജിന്‍ ഗാര്‍ഡ്, സംപ് ഗാര്‍ഡ് എന്നിവയും ലഭിച്ചു. പിറകില്‍ ലഗേജ് റാക്ക് സവിശേഷതയാണ്. ഏഴ് കിലോഗ്രാം വരെ ഭാരം താങ്ങും. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ തൈ പാഡുകള്‍ക്ക് കനം കൂടുതലാണ്.
അതേ 115 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8.48 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.