വിശപ്പിനേക്കാള്‍ വലിയ ആരോഗ്യ പ്രതിസന്ധിയായി പൊണ്ണത്തടി മാറുന്നു
1 min readലോകമെമ്പാടുമായി ഇരുന്നൂറ് കോടിയിലധികം ആളുകള്‍ പൊണ്ണത്തടി അഥവാ അമിത വണ്ണം മൂലം കഷ്ടപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
രണ്ട് ദശാബ്ദത്തിനിടെ ഇന്ത്യയിലും ലോകത്തും വിശപ്പിനേക്കാള്‍ വലിയ ആരോഗ്യ പ്രതിസന്ധിയായി പൊണ്ണത്തടി ഉയര്‍ന്നു വരുന്നു. ലോകത്ത് ഇന്ന് കാണുന്ന വലിയൊരു ശതമാനം ശാരീരിക വൈകല്യങ്ങളുടെയും മരണങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്ത് പ്രത്യേകിച്ചും, പല രാജ്യങ്ങളിലായി മരണപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യരാശിക്ക് വലിയ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിരവധി ആരോഗ്യ രംഗങ്ങളില്‍ ലോകം വലിയ പുരോഗതികള്‍ കൈവരിച്ചെങ്കിലും ജീവിതശൈലിയിലെ മാറ്റങ്ങളും ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും മൂലം കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പൊണ്ണത്തടിക്ക് കീഴ്‌പ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. മനുഷ്യകുലത്തെ നാശത്തിലേക്ക് നയിക്കുന്ന പ്രത്യാഘാതങ്ങളാണ് ഇതുമൂലമുണ്ടാകുക. ലോകമെമ്പാടുമായി ഇരുന്നൂറ് കോടിയിലധികം ആളുകള്‍ പൊണ്ണത്തടി അഥവാ അമിത വണ്ണം മൂലം കഷ്ടപ്പെടുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. അസാധാരണമായ വേഗത്തിലാണ് പൊണ്ണത്തടി സമൂഹത്തില്‍ വ്യാപിക്കുന്നത്. കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടമാണ് ഇതുമൂലം ഉണ്ടാകുകയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ്-19നും അനുബന്ധ മരണങ്ങളും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ മുന്നറിയിപ്പാണ് ലോകത്തിന് നല്‍കുന്നത്. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ ഭാവിയില്‍ ഇതിലും വലിയ ആരോഗ്യ അടിയന്തരാവസ്ഥകളായിരിക്കും ലോകത്തിന് അഭിമുഖീകരിക്കേണ്ടി വരിക.
പൊണ്ണത്തടിയെന്നാല്‍ കേവലം ശരീരത്തിന്റെ അമിതവണ്ണമോ മന്ദതയോ മാത്രമല്ല. കരള്‍, വൃക്ക തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളെയെല്ലാം ദോഷകരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. അതിനാല്‍ തന്നെ അമിതവണ്ണം മൂലമുണ്ടാകുന്ന അനാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതും പ്രാരംഭദശയില്‍ തന്നെ പൊണ്ണത്തടിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കേണ്ടതും അനിവാര്യമാണ്.
പ്രധാനമായും പ്രമേഹം, കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ് പൊണ്ണത്തടിയുള്ളവരില്‍ സാധാരണയായി കാണപ്പെടുന്നത്. എന്നാല്‍ അമാശയം, കുടല്‍, കരള്‍ എന്നീ അവയവങ്ങളെയും പൊണ്ണത്തടി നേരിട്ട് ബാധിക്കാറുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ ഡിസീസ് ഇതിന് ഉദാഹരണമാണ്. ശരീരത്തിലെ മറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പൊണ്ണത്തടി മൂലം സങ്കീര്‍ണ്ണമാകുന്നു. ചുരുക്കത്തില്‍ പൊണ്ണത്തടി കാന്‍സര്‍ അടക്കം നിരവധി രോഗങ്ങള്‍ക്ക് കാരണമാകുകയും മറ്റ് രോഗാവസ്ഥകളുടെ നില വഷളാക്കുകയും ചെയ്യുന്നു.
പൊണ്ണത്തടി ലളിതമായി തിരിച്ചറിയാം. ഒരാള്‍ക്ക് വേണ്ടുന്ന ശരീരഭാരം അയാളുടെ ഉയരത്തെ അടിസ്ഥാനമാക്കി കണ്ടെത്താം. ബോഡി മാസ് ഇന്‍ഡെക്‌സ് അഥവാ ബിഎംഐ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉയര്‍ന്ന ബിഎംഐ ശരീരത്തിലെ അമിത കൊഴുപ്പിന്റെ ലക്ഷണമാണ്.