November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎംഡബ്ല്യു 220ഐ എം സ്‌പോര്‍ട്ട് പുറത്തിറക്കി

1 min read

ഇന്ത്യ എക്‌സ് ഷോറൂം വില 40.90 ലക്ഷം രൂപ

 

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ പെട്രോള്‍ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘എം സ്‌പോര്‍ട്ട്’ ഡിസൈന്‍ പാക്കേജ് സഹിതമാണ് 220ഐ വരുന്നത്. 40.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. രണ്ട് ഡീസല്‍ വേരിയന്റുകളുടെ കൂടെ ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കും.

2.0 ലിറ്റര്‍, ‘ട്വിന്‍പവര്‍’ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 190 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തത്. സ്റ്റിയറിംഗ് വളയത്തില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കി. 0-100 കിമീ/ മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 7.1 സെക്കന്‍ഡ് മതി.

കാഴ്ച്ചയില്‍ ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ തമ്മില്‍ വ്യത്യാസങ്ങളില്ല. ആല്‍പൈന്‍ വൈറ്റ്, മെല്‍ബണ്‍ റെഡ്, മിസാനോ ബ്ലൂ, സ്‌നാപ്പര്‍ റോക്ക്‌സ് ബ്ലൂ, ബ്ലാക്ക് സഫയര്‍, സ്റ്റോം ബേ എന്നിവയാണ് 220ഐ വേര്‍ഷന്റെ ആറ് കളര്‍ ഓപ്ഷനുകള്‍.

Maintained By : Studio3