August 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ് ക്ലാസ് മാസ്‌ട്രോ എഡിഷന്‍ വിപണിയില്‍

1 min read

ഇന്ത്യ എക്‌സ് ഷോറൂം വില 1.51 കോടി രൂപ

 

മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ് മോഡലിന്റെ ‘മാസ്‌ട്രോ എഡിഷന്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.51 കോടി രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. ഈയിടെ അവതരിപ്പിച്ച 2021 ‘മെഴ്‌സേഡസ് മീ കണക്റ്റ്’ നല്‍കിയാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചത്. പുതിയ ‘ആന്ത്രസൈറ്റ് ബ്ലൂ’ കളര്‍ ഓപ്ഷനില്‍ മാസ്‌ട്രോ എഡിഷന്‍ ലഭിക്കും.

പനോരമിക് സണ്‍റൂഫ് സഹിതം ‘മാജിക് സ്‌കൈ കണ്‍ട്രോള്‍’ ആഡംബര സെഡാന്റെ സവിശേഷതയാണ്. മുന്‍ സീറ്റുകള്‍ക്ക് മെമ്മറി പാക്കേജ് ലഭിച്ചു. കൂടാതെ, ഹൈ ഗ്ലോസ് ബ്രൗണ്‍ യൂകാലിപ്റ്റസ് വുഡ് ട്രിം നല്‍കി.

  ഉപഭോക്തൃ സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

സ്മാര്‍ട്ട്‌ഫോണിലെ ‘മെഴ്‌സേഡസ് മീ’ ആപ്പ് ഉപയോഗിച്ച് കാറിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും വിദൂരത്തിരുന്ന് കാര്‍ ലോക്ക് / അണ്‍ലോക്ക് ചെയ്യാനും മറ്റും സാധിക്കും. ഇ-കോള്‍/ എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തിയാല്‍ രാജ്യമെങ്ങും 24 മണിക്കൂറും അടിയന്തര സേവനങ്ങള്‍ ലഭിക്കും.

3.0 ലിറ്റര്‍, ഇന്‍ലൈന്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 282 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/ മണിക്കൂര്‍ വേഗം കൈവരിക്കാന്‍ ആറ് സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

  ഉപഭോക്തൃ സേവനങ്ങൾ വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്
Maintained By : Studio3