പുതിയ യമഹ എഫ്സെഡ് എഫ്ഐ, എഫ്സെഡ്എസ് എഫ്ഐ പുറത്തിറക്കി
1 min readയഥാക്രമം 1,03,700 രൂപയിലും 1,07,200 രൂപയിലുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്
ന്യൂഡെല്‍ഹി: 2021 മോഡല്‍ യമഹ എഫ്സെഡ് എഫ്ഐ, എഫ്സെഡ്എസ് എഫ്‌ഐ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1,03,700 രൂപയിലും 1,07,200 രൂപയിലുമാണ് രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ പുതിയ എഫ്‌സെഡ് എഫ്‌ഐ മോഡലുകള്‍ ലഭിക്കും. അതേസമയം, മാറ്റ് റെഡ് (പുതിയത്), ഡാര്‍ക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് നൈറ്റ്, വിന്റേജ് എഡിഷന്‍ എന്നീ അഞ്ച് പെയിന്റ് ഓപ്ഷനുകളില്‍ എഫ്‌സെഡ്എസ് എഫ്‌ഐ ലഭിക്കും.
‘യമഹ മോട്ടോര്‍സൈക്കിള്‍ കണക്റ്റ് എക്‌സ് ബ്ലൂടൂത്ത്’ സാങ്കേതികവിദ്യ നല്‍കിയതാണ് എഫ്‌സെഡ്എസ് എഫ്‌ഐ. ആന്‍സര്‍ ബാക്ക്, ഇ-ലോക്ക്, ലൊക്കേറ്റ് മൈ ബൈക്ക്, ഹസാര്‍ഡ് തുടങ്ങിയ ഫംഗ്ഷനുകള്‍ ഈ സാങ്കേതികവിദ്യയിലൂടെ ലഭിക്കും. ഡാര്‍ക്ക് നൈറ്റ്, വിന്റേജ് മോഡലുകളില്‍ നേരത്തെ ഈ ഫീച്ചര്‍ നല്‍കിയിരുന്നു. പുതിയ എഫ്‌സെഡ്എസ് എഫ്‌ഐ മോഡലുകളില്‍ 3ഡി എംബ്ലം നല്‍കി.
സിംഗിള്‍ ചാനല്‍ എബിഎസ്, എല്‍ഇഡി ഹെഡ്‌ലൈറ്റ്, പിറകില്‍ 140 എംഎം വീതിയോടെ റേഡിയല്‍ ടയര്‍, 2 ലെവല്‍ സിംഗിള്‍ പീസ് സാഡില്‍ എന്നിവ തുടര്‍ന്നും സവിശേഷതകളാണ്. സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട്ഓഫ് ഫംഗ്ഷന്‍ എന്ന സുരക്ഷാ ഫീച്ചര്‍ പുതുതായി നല്‍കി. എഫ്‌സെഡ് സീരീസ് മോഡലുകള്‍ നേരത്തെ മുതല്‍ ബിഎസ് 6 പാലിക്കുന്നവയാണ്. മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റമില്ല. 149 സിസി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, എന്‍ജിനാണ് ഉപയോഗിക്കുന്നത്. 12.2 ബിഎച്ച്പി കരുത്തും 13.6 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.