September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ ഉപയോക്താക്കളെ തേടി ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ട്  

1 min read

ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.95 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷമാണ് ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ട് ആഗോള അരങ്ങേറ്റം നടത്തിയത്. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ട്രയംഫിന്റെ അഡ്വഞ്ചര്‍ ടൂറര്‍ മോഡലാണ് ടൈഗര്‍ 850 സ്‌പോര്‍ട്ട്. ട്രയംഫ് ടൈഗര്‍ നിരയിലെ എന്‍ട്രി ലെവല്‍ മോഡലാണ് പുതിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍. ആദ്യമായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവരെയും ടൂറര്‍മാരെയുമാണ് പുതിയ ഉല്‍പ്പന്നത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഉടന്‍ ഡെലിവറി ആരംഭിക്കും. ഗ്രാഫൈറ്റ് ആന്‍ഡ് ഡയാബ്ലോ റെഡ്, ഗ്രാഫൈറ്റ് ആന്‍ഡ് കാസ്പിയന്‍ ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ട്രയംഫ് ടൈഗര്‍ 850 സ്‌പോര്‍ട്ട് ലഭിക്കും. ബിഎംഡബ്ല്യു എഫ് 750 ജിഎസ്, ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950 എന്നിവയാണ് എതിരാളികള്‍. ട്രയംഫ് ടൈഗര്‍ 900 മോട്ടോര്‍സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ടൈഗര്‍ 850 സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളിന് 1.75 ലക്ഷം രൂപയോളം വില കുറവാണ്.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

ഫ്രെയിം, എന്‍ജിന്‍, മറ്റ് മെക്കാനിക്കല്‍ കാര്യങ്ങള്‍ എന്നിവയെല്ലാം ടൈഗര്‍ 900 ഉപയോഗിക്കുന്നതുതന്നെയാണ്. ടൈഗര്‍ 900 ഉപയോഗിക്കുന്ന 888 സിസി, ഇന്‍ലൈന്‍ ട്രിപ്പിള്‍ സിലിണ്ടര്‍, ടി പ്ലെയ്ന്‍ എന്‍ജിനാണ് പുതിയ മോഡലിന് കരുത്തേകുന്നത്. എന്നാല്‍ ഈ മോട്ടോര്‍ ഡീ-ട്യൂണ്‍ ചെയ്തു. 8,500 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 82 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തുവെച്ചത്. റൈഡ് ബൈ വയര്‍, രണ്ട് റൈഡിംഗ് മോഡുകള്‍ (റോഡ്, റെയ്ന്‍) എന്നിവ ലഭിച്ചു.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

സ്‌റ്റൈലിംഗ് കാര്യങ്ങളില്‍, ട്രയംഫ് ടൈഗര്‍ 900, ടൈഗര്‍ 850 സ്‌പോര്‍ട്ട് മോഡലുകള്‍ സമാനമാണ്. ഷാര്‍പ്പ് നോസ്, ഉയരമേറിയ ബീക്ക് എന്നിവയെല്ലാം കടമെടുത്തു. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ ഓടുന്നത്. സീറ്റ് ഉയരം 20 എംഎം വരെ ക്രമീകരിക്കാം. ഫ്രെയിം, സബ് ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവയെല്ലാം ടൈഗര്‍ 900 ഉപയോഗിക്കുന്നതുതന്നെ.

മുന്നിലും പിന്നിലും പ്രീമിയം മര്‍സോച്ചി സസ്‌പെന്‍ഷനാണ് ഉപയോഗിക്കുന്നത്. പിറകിലെ മോണോഷോക്കിന്റെ പ്രീലോഡ് മാന്വലായി ക്രമീകരിക്കാം. ബ്രെംബോ സ്‌റ്റൈല്‍മ കാലിപറുകളാണ് ബ്രേക്കിംഗ് ജോലികള്‍ നിര്‍വഹിക്കുന്നത്. മിഷെലിന്‍ അനാക്കീ ഡുവല്‍ സ്‌പോര്‍ട്ട് ടയറുകള്‍ ഉപയോഗിക്കുന്നു. 5 ഇഞ്ച് ഹൈ കോണ്‍ട്രാസ്റ്റ് ടിഎഫ്ടി ഡിസ്‌പ്ലേ, എല്‍ഇഡി ഡിആര്‍എല്‍ സഹിതം പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, ഡുവല്‍ ചാനല്‍ എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ മറ്റ് ഫീച്ചറുകളാണ്.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്
Maintained By : Studio3