ഹംഗർ പാംഗ്സ് ലിമിറ്റഡ് ഐപിഒ
കൊച്ചി: ബർമീസ് കാഷ്വൽ ഡൈനിംഗ് റെസ്റ്റോറന്റ് ശൃംഖലയും “ബർമ ബർമ റെസ്റ്റോറന്റ് ആന്‍ഡ് ടീ റൂം’ ഉടമകളുമായ ഹംഗർ പാംഗ്സ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി ) സമര്‍പ്പിച്ചു. 150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ രണ്ട് രൂപ മുഖവിലയുള്ള 27,929,760 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഓഹരി ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക, ഇന്ത്യയിൽ പുതിയ ‘ബർമ ബർമ’ റെസ്റ്റോറന്റുകൾ സ്ഥാപിക്കുന്നതിനും, കമ്പനിയുടെ പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായിരിക്കും വിനിയോഗിക്കുക. പാന്തോമാത്ത് ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.
