October 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മനോജ് പസംഘ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് സി.ഇ.ഒ.

1 min read

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജി ഡി മനോജ് പസംഘയെ നിയമിച്ചു. 2025 ഒക്ടോബറിലാണ് മനോജ് പസംഘ ആശിര്‍വാദില്‍ കോ-സിഇഒ ആയി ചേര്‍ന്നത്. തുടര്‍ന്ന് കമ്പനി പ്രവര്‍ത്തനലാഭത്തിലേക്ക് തിരികെയെത്തുകയും 2027 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോര്‍ട്ട്‌ഫോളിയോ ഗുണനിലവാരം ശക്തിപ്പെടുത്തുക, ഭരണനിര്‍വ്വഹണവും നിയമപാലനവും ഉറപ്പാക്കുക, സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക എന്നിവയ്ക്കാണ് പുതിയ നിയമനത്തിലൂടെ കമ്പനി മുന്‍ഗണന നല്‍കുന്നത്. 8,000 കോടി രൂപയിലധികം വരുന്ന വൈവിധ്യമാര്‍ന്ന ലെന്‍ഡിങ് പോര്‍ട്ട്‌ഫോളിയോ ആശിര്‍വാദിലുണ്ട്. ഇതില്‍ ഏകദേശം 70 ശതമാനം മൈക്രോഫിനാന്‍സും 30 ശതമാനം സ്വര്‍ണ വായ്പകളുമാണ്. മാതൃസ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സ്വര്‍ണ വായ്പ വിഭാഗത്തിലും കൂടുതല്‍ വളര്‍ച്ച നേടാന്‍ ഇത് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍. പോര്‍ട്ട്‌ഫോളിയോ ഗുണനിലവാരം, കളക്ഷന്‍ കാര്യക്ഷമത, പ്രവര്‍ത്തനക്ഷമത, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് മനോജ് പസംഘ വ്യക്തമാക്കി. ഉത്തരവാദിത്തപൂര്‍ണമായ വളര്‍ച്ചയും ശക്തമായ ഭരണനിര്‍വ്വഹണവും ലക്ഷ്യമിട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനും ഈ സ്ഥാനക്കയറ്റത്തിലൂടെ സാധിക്കുമെന്ന് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ചെയര്‍മാന്‍ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

  ഐടിബി ഏഷ്യ 2026 മേളയില്‍ കേരളത്തിന്‍റെ ശ്രദ്ധേയ പങ്കാളിത്തം
Maintained By : Studio3