മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി, വില ₹9.99 ലക്ഷം മുതൽ
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, തങ്ങളുടെ ആദ്യത്തെ മുഖ്യധാരാ സിഎൻജി പാസഞ്ചർ വാഹനമായ എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി വിപണിയിൽ അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സിഎൻജി വാഹനങ്ങളിലും ആവേശകരമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുകയാണ് എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി. സിഎൻജി, പെട്രോൾ മോഡുകളിൽ 82 കെഡബ്ലിയു പവറും 200 എൻഎം ടോർക്കും നൽകുന്ന ടർബോചാർജ്ഡ് എൻജിനാണ് വാഹനത്തിലുള്ളത്. മികച്ച പ്രകടനവും കിലോഗ്രാമിന് 24.7 കിലോമീറ്റർ ഇന്ധനക്ഷമതയും ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെ കുറഞ്ഞ നടത്തിപ്പ് ചെലവിനൊപ്പം ഡ്രൈവിംഗ് ആവേശവും ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. സിഎൻജി കാര്യക്ഷമതയ്ക്കൊപ്പം ടർബോചാർജ്ഡ് പ്രകടനം, ആകർഷകമായ രൂപകൽപ്പന, വിശാലമായ അകത്തളം, ആധുനിക സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ, സുരക്ഷ എന്നിവയും ഒത്തുചേരുന്ന എക്സ്യുവി 3എക്സ്ഒഇസഡ്എൻജി, സിഎൻജി എസ്യുവി ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ്. ശക്തമായ പ്രകടനവും സമ്പന്നമായ ഫീച്ചറുകളും ആഗ്രഹിക്കുന്ന ആദ്യമായി എസ്യുവി വാങ്ങുന്നവർക്ക് എക്സ്യുവി 3എക്സ്ഒ സ്വന്തമാക്കുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് പുതിയ മോഡൽ. അടിസ്ഥാന വേരിയന്റിൽപ്പോലും 26.03 സെന്റിമീറ്റർ എച്ച്ഡി ടച്ച്സ്ക്രീൻ, ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകൾ, 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻസീറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ലഭ്യമാണ്. ഡ്രൈവിംഗ് അനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സിഎൻജിയുടെ സാമ്പത്തിക നേട്ടങ്ങളും എക്സ്യുവി 3എക്സ്ഒയുടെ സവിശേഷതകളും ആസ്വദിക്കാം. എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി വ്യക്തമായൊരു വാഗ്ദാനവുമായാണ് എത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് ഡോ. വേലുസാമി ആർ പറഞ്ഞു. എസ്യുവിയുടെ വിശാലത, സാങ്കേതികവിദ്യ, സുരക്ഷ, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്കൊപ്പം സിഎൻജിയുടെ കുറഞ്ഞ ചെലവും ഇന്നത്തെ ഉപയോക്താക്കൾ ആഗ്രഹിക്കുന്നു. മികച്ച ടോർക്ക്, ടർബോചാർജ്ഡ് പ്രകടനം, ഉയർന്ന ഇന്ധനക്ഷമത എന്നിവയിലൂടെ സിഎൻജിയുടെ പ്രായോഗികതയും എസ്യുവിയുടെ ആവേശവും ഒരുമിച്ച് നൽകുകയാണ് എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി. സിഎൻജി എസ്യുവികളെക്കുറിച്ചുള്ള ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് ഈ വാഹനം.”
