October 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി

1 min read

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളില്‍ മികവുറ്റ പ്രായോഗിക പരിശീലനം നല്കാന്‍ ലക്ഷ്യമിട്ടുള്ള ‘മേക്കര്‍ സ്പ്രിന്‍റി’ ലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 26 മുതല്‍ 31 വരെ ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ ഫാബ് ലാബ് കേരള ട്രിവാന്‍ഡ്രത്തിലാണ് ആറു ദിവസത്തെ പരിശീലന പരിപാടി. ലേസര്‍ കട്ടിംഗ്, പിസിബി മില്ലിംഗ്, വിനൈല്‍ കട്ടിംഗ്, 3ഡി പ്രിന്‍റിംഗ്, വുഡ് സിഎന്‍സി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളിലെ പ്രായോഗിക പരിശീലനം ഇതിലൂടെ ലഭ്യമാകും. പരിപാടിയില്‍ പങ്കെടുന്നവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പുകളാക്കി മാറ്റുന്നതിനുള്ള സഹായവും ലഭിക്കും. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകളില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആദ്യഘട്ടത്തില്‍ 10 പേര്‍ക്ക് മാത്രമാണ് പ്രവേശനം. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കെഎസ്‌യുഎം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 23. രജിസ്ട്രേഷന്: ksum.in/maker-sprint

  മൊബൈൽ ഫോൺ സദ്ഭരണത്തിനുള്ള ഒരു പ്രധാനോപാധി: പ്രധാനമന്ത്രി
Maintained By : Studio3