ഐസിഐസിഐ-യുടെ അറ്റാദായത്തില്‍ 19% വളര്‍ച്ച
മൂന്നാം പാദത്തില്‍ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെ അറ്റാദായം 19 ശതമാനം വര്‍ധനയോടെ 4,939.6 കോടി രൂപയായി. അറ്റ പലിശ വരുമാനം 16 ശതമാനം വര്‍ധിച്ച് 9,912 കോടി രൂപയായി. 4.38 ശതമാനമാണ് നിഷ്ക്രിയാസ്തി അനുപാതം.
മുന്‍പാദത്തിലിത് 5.17 ശതമാനമായിരുന്നു. മൊത്തം വകയിരുത്തല്‍ 2,741.72 കോടി രൂപയുടേതാണ്. മുന്‍വര്‍ഷം ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനയാണ് വകയിരുത്തലില്‍ ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ മൊത്തം വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഉയര്‍ന്ന് 6.99 ലക്ഷം കോടി രൂപയില്‍ എത്തിയിട്ടുണ്ട്.