Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്രാവിയ 9II, ബ്രാവിയ 7II ടിവികൾ അവതരിപ്പിച്ച് സോണി

1 min read

കൊച്ചി: ആർജിബി ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ് പ്രോയുടെ പിന്തുണയുള്ള പുതിയ ‘ട്രൂ ആർജിബി’ സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ച് സോണി. ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ബ്രാവിയ സീരീസിലെ ഏറ്റവും പുതിയ ബ്രാവിയ 9II, ബ്രാവിയ 7II എന്നീ സ്മാർട്ട് ടിവികളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അഡ്വാൻസ്ഡ് എഐ കോഗ്നിറ്റീവ് പ്രോസസ്സർ എക്സ്ആർ സംവിധാനം ഇതിലുണ്ട്. ബ്രാവിയ 9II മോഡലിൽ ഗ്ലെയർ ഫ്രീ സ്ക്രീനാണ് നൽകിയിട്ടുള്ളത്. അക്കോസ്റ്റിക് മൾട്ടി-ഓഡിയോ+, വോയ്‌സ് സൂം 3, 3D സറൗണ്ട് അപ്‌സ്‌കേലിംഗ് എന്നിവയുമുണ്ട്. ജെമിനിയുടെ എഐയുള്ള ഗൂഗിൾ ടിവിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഐമാക്സ് എൻഹാൻസ്ഡ് സിനിമകൾ ഉൾപ്പടെ മികച്ച ദൃശ്യമികവിൽ ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ 24 മാസത്തേക്ക് 10 സിനിമാ ക്രെഡിറ്റുകളും ലഭിക്കും. കേബിളുകൾ പുറത്തുകാണാത്ത രീതിയിലുള്ള മിറാഷ് സ്റ്റാൻഡും യുഎസ്ബി-ടൈപ്പ് സി ചാർജിംഗും ഫൈൻഡ് മൈ റിമോട്ട് സൗകര്യവുമുള്ള പ്രീമിയം റിമോട്ടും ഇതോടൊപ്പം ലഭിക്കും. ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, ഡിറ്റിഎസ് :എക്സ് പിന്തുണയും ഈ ടിവികൾക്കുണ്ട്. 55 ഇഞ്ച് മുതൽ 85 ഇഞ്ച് വരെയുള്ള വലുപ്പത്തിലാണ് പുതിയ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. ബ്രാവിയ 9II 75 ഇഞ്ച് 5,39,990 രൂപയ്ക്കും (എംആർപി – 8,39,900 രൂപ), 85 ഇഞ്ച് 6,69,990രൂപയ്ക്കും (എംആർപി – 9,89,900 രൂപ) ലഭിക്കും. ബ്രാവിയ 7II മോഡലിൻറെ 55 ഇഞ്ച് 2,21,990 രൂപ (എംആർപി – 3,59,900 രൂപ), 65 ഇഞ്ച് 2,74,990 രൂപ (എംആർപി – 4,39,900 രൂപ), 75 ഇഞ്ച് 4,19,990 രൂപ (എംആർപി – 6,19,900 രൂപ), 85 ഇഞ്ച് 5,29,990 രൂപ (എംആർപി – 7,19,900 രൂപ) എന്നീ വിലകളിൽ ലഭ്യമാണ്.

  സെമികണ്ടക്റ്റര്‍ വിപ്ലവം; ഇത് ഭാരതത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പ്
Maintained By : Studio3