Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെഎം ഫിനാന്‍ഷ്യല്‍ മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട്

കൊച്ചി: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് ജെഎം മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് പുറത്തിറക്കി. ഇക്വിറ്റികളിലും, കടപ്പത്രങ്ങളിലും, സെക്യൂരിറ്റികളിലും സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയിലും, എക്‌സ്‌ചേഞ്ചില്‍ ട്രേഡിംഗ് നടക്കുന്ന ഇതര ഉല്‍പന്നങ്ങളിലും നിക്ഷേപിക്കാവുന്ന ഓപണ്‍ എന്റഡ് പദ്ധതിയാണിത്. 2026 ജൂണ്‍ 24 മുതല്‍ ജൂലൈ 8 വരെ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സബ്‌സ്‌ക്രൈബ് ചെയ്യാം. ഒറ്റ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജെഎം മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് പുറത്തിറക്കുന്നതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ചീഫ് ഇന്‍വെസ്റ്റ്്‌മെന്റ് ഓഫീസര്‍ സതീഷ് രാമനാഥന്‍ പറഞ്ഞു. ദീര്‍ഘ കാല നിക്ഷേപഫലങ്ങള്‍ ലക്ഷ്യമിടുന്നവരാണ് അസെറ്റ് അലോക്കേഷന്‍ ഫണ്ടുകളെ ആശ്രയിക്കുക. വിപണിയുടെ വ്യത്യസ്ത പരിതസ്ഥിതികളില്‍ ഇടക്കാലം മുതല്‍ ദീര്‍ഘ കാലം വരെ റിസ്‌ക് മറികടന്നുള്ള പരമാവധി വളര്‍ച്ച സാധ്യമാക്കാന്‍ ഈ സ്‌കീമിന് കഴിയും. ഇന്ത്യയുടെ ദീര്‍ഘ കാല നിക്ഷേപ സാധ്യത മികച്ചതാണെന്നതു കൊണ്ടു തന്നെ ഏറ്റവും ഉചിതമായ നിക്ഷേപമായിരിക്കും അസെറ്റ് അലോക്കേഷന്‍ ഫണ്ടുകളെന്ന് സീനിയര്‍ ഫണ്ട് മാനേജര്‍ അസിത് ഭണ്ഡാര്‍കറും ഫിക്‌സ്ഡ് ഇന്‍കം വിഭാഗം മേധാവി കില്ലോല്‍ പാണ്ഡ്യയും പറഞ്ഞു. ജെഎം മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ടുകളുടെ ഓഹിരകളും ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ അസിത് ഭണ്ഡാര്‍കറും ദീപക് ഗുപ്തയും ചേര്‍ന്നാണ് കൈകാര്യം ചെയ്യുക. കടപ്പത്രവും ധന വിപണിയുമായി ബന്ധപ്പെട്ടവ കില്ലോല്‍ പാണ്ഡ്യയും കൈകാര്യം ചെയ്യും. മേല്‍നോട്ടച്ചുമതല ഇക്വിറ്റി സിഐഒ സതീഷ് രാമനാഥനാണ്.

  ബജറ്റ്: വികസനം ഉറപ്പാക്കാൻ സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ
Maintained By : Studio3