Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താമരയുടെ ഫെയ്ത്ത് ഇന്‍റലിജന്‍റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ‘റേ ബൈ താമര’

1 min read

കൊച്ചി: താമര ലെഷര്‍ എക്സ്പീരിയന്‍സസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇന്‍റലിജന്‍റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിര്‍ണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പര്‍ട്ടികളും വെളാങ്കണ്ണിയില്‍ വരാനിരിക്കുന്ന പുതിയ പ്രോപ്പര്‍ട്ടിയും റേ ബൈ താമര ബ്രാന്‍ഡിലേക്ക് മാറ്റിക്കൊണ്ടായിരിക്കും ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കുക. കൂടാതെ തിരുപ്പതി, പളനി, തിരുവണ്ണാമലൈ എന്നിവിടങ്ങളില്‍ അസറ്റ്-ലൈറ്റ് മാതൃകയിലുള്ള പുതിയ പ്രോപ്പര്‍ട്ടികളും കമ്പനി ആരംഭിക്കുന്നുണ്ട്. ഇതില്‍ ഗുരുവായൂരിലെ പ്രോപ്പര്‍ട്ടി ഈ വരുന്ന ജൂലൈ മാസത്തിലും കുംഭകോണത്തെ പ്രോപ്പര്‍ട്ടി ആഗസ്റ്റിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുനല്‍കും. വെളാങ്കണ്ണി, തിരുപ്പതി, തിരുവണ്ണാമലൈ പ്രോപ്പര്‍ട്ടികള്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ വികസന പദ്ധതികളും നിലവിലുള്ള തെരഞ്ഞെടുത്ത പ്രോപ്പര്‍ട്ടികളും സംയോജിപ്പിച്ചുകൊണ്ട് റേ ബൈ താമരയുടെ ബ്രാന്‍ഡ് മൂല്യങ്ങള്‍ക്കനുസൃതമായി പുനര്‍രൂപകല്‍പ്പന ചെയ്താണ് ഈ സമഗ്രമായ ശൃംഖല ഒരുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ടൂറിസം വിപണികളിലൊന്നായ ഇന്ത്യയില്‍ ആകെ ആഭ്യന്തര യാത്രകളുടെ 60 ശതമാനത്തിലധികവും ഈ മേഖലയില്‍ നിന്നാണ്. 140 കോടിയിലധികം ആഭ്യന്തര സന്ദര്‍ശനങ്ങളും 90 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളുടെ വരവും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ആതിഥേയത്വവും അവിസ്മരണീയമായ അനുഭവങ്ങളും സമന്വയിപ്പിക്കുക എന്നതാണ് റേ ബൈ താമരയുടെ അടിസ്ഥാന തത്വശാസ്ത്രം. തീര്‍ത്ഥാടന പശ്ചാത്തലത്തിലുള്ള ആതിഥേയത്വം തികച്ചും ലളിതവും, അനാവശ്യ ഇടപെടലുകള്‍ ഇല്ലാത്തതും തീര്‍ത്ഥാടകരുടെ ആവശ്യങ്ങളെയും മനസ്സിനെയും കുറിച്ച് അതീവ ബോധ്യമുള്ളതുമായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടിലാണ് ബ്രാന്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

  കാർഷിക മേഖലയിൽ സാങ്കേതിക പരിജ്ഞാനത്തിന് പ്രാധാന്യം നൽകും: മന്ത്രി
Maintained By : Studio3