Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

501 ശതമാനം വളർച്ച രേഖപ്പെടുത്തി ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ

1 min read

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷത്തിനിടെ വില്പനയിൽ 501 ശതമാനവും, ഉൽപാദനത്തിൽ 380 ശതമാനവും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ 56 ശതമാനവും ശ്രദ്ധേയമായ വളർച്ച ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ മനോജ് കുമാർ. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ്റെ 2025-26 സാമ്പത്തിക വർഷത്തെ താൽക്കാലിക ഡാറ്റ ന്യൂഡൽഹിയിലെ രാജ്ഘട്ടിലെ ഗാന്ധി ദർശനിലുള്ള കെവിഐസിയുടെ ഓഫീസിൽ പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനം, വില്പന, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ കമ്മീഷൻ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിലെ വളർച്ചകൾ എടുത്തുകാണിച്ചുകൊണ്ട്, 2013-14 നെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ 447 ശതമാനവും ഉൽപ്പാദനത്തിൽ 347 ശതമാനവും വളർച്ചയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി; അതുപോലെ, 2013-14 നെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ 400 ശതമാനത്തിന്റെയും ഉൽപാദനത്തിൽ 315 ശതമാനത്തിന്റെയും വളർച്ച രേഖപ്പെടുത്തി. 2013-14 സാമ്പത്തിക വർഷത്തിൽ ഖാദി, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ഉത്പാദനം 26,109 കോടി രൂപയിൽ തുടർന്നെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ച് 380 ശതമാനം വർധനവ് രേഖപ്പെടുത്തി 1,25,296 കോടി രൂപയിലെത്തി എന്ന് കെവിഐസി ചെയർമാൻ അറിയിച്ചു. കെവിഐസിയുടെ ഈ ശ്രദ്ധേയമായ പ്രകടനം ‘വികസിത ഭാരതം @ 2047’ എന്ന പ്രതിജ്ഞയെ ത്വരിതപ്പെടുത്തുക മാത്രമല്ല, ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ സ്ഥാനപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് ചെയർമാൻ ശ്രീ മനോജ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫലപ്രദമായ മാർഗ്ഗനിർദ്ദേശവും, മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും, രാജ്യത്തിന്റെ വിദൂര ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് കരകൗശല വിദഗ്ധരുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2013-14 സാമ്പത്തിക വർഷത്തിൽ വിൽപ്പന 31,154 കോടി രൂപയായിരുന്നെങ്കിൽ, ഏകദേശം ആറ് മടങ്ങ് വർദ്ധിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ 501 ശതമാനം അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തി 1,87,105 കോടി രൂപയിലെത്തി, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിൽപ്പന കണക്കാണിത്. ഖാദി തുണിത്തര മേഖലയിലും ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. 2013-14 ൽ 811 കോടി രൂപയായിരുന്ന ഉല്പാദനം 2025-26 സാമ്പത്തിക വർഷത്തിൽ 3,974 കോടി രൂപയായി ഉയർന്നു, ഏകദേശം 390 ശതമാനം വർധനവ്. അതേസമയം, വില്പന 1,081 കോടി രൂപയിൽ നിന്ന് 7,869 കോടി രൂപയിലെത്തി, ഇത് ഏകദേശം 628 ശതമാനം വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഗ്രാമ വ്യവസായ മേഖലയിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2013-14 ൽ ഗ്രാമ വ്യവസായ ഉൽ‌പ്പന്നങ്ങളുടെ ഉൽ‌പാദനം 25,298 കോടി രൂപയായിരുന്നെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 380 ശതമാനം വർദ്ധനവോടെ 1,21,322 കോടി രൂപയായി വളർന്നു. അതുപോലെ, വിൽപ്പന 30,073 കോടി രൂപയിൽ നിന്ന് ഏകദേശം 496 ശതമാനം വളർച്ചയെ പ്രതിഫലിപ്പിക്കുന്ന 1,79,236 കോടി രൂപയായി വർദ്ധിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗ്രാമ വ്യവസായ മേഖലയും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. 2013-14 ൽ ഈ മേഖലയിൽ 1.19 കോടി ആളുകൾ ജോലി ചെയ്തിരുന്നുവെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 1.99 കോടിയായി വർദ്ധിച്ചു, ഇത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിൽ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’, ‘ഘർ-ഘർ സ്വദേശി’ തുടങ്ങിയ പ്രചാരണങ്ങളുടെ സ്വാധീനത്താൽ, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചു; തൽഫലമായി, ഗ്രാമീണ വ്യവസായങ്ങളുടെ വികാസത്തിനും വിപണി ഏകീകരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ മേഖല ഒരു പ്രധാന സ്തംഭമായി ഉയർന്നുവന്നിട്ടുണ്ട്. തൊഴിൽ സൃഷ്ടിക്കുന്നതിലും കെവിഐസി ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. 2013-14 സാമ്പത്തിക വർഷത്തിൽ ഖാദി, ഗ്രാമ വ്യവസായ മേഖലകളിലെ മൊത്തം തൊഴിലവസരങ്ങൾ 1.30 കോടി ആയിരുന്നെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തിൽ ഇത് 2.04 കോടിയായി വർദ്ധിച്ചു, 56 ശതമാനം വളർച്ച കൈവരിച്ചു. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടിക്കൽ പരിപാടി (PMEGP) പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ 66,494 പുതിയ യൂണിറ്റുകൾ സ്ഥാപിച്ചു, ഈ യൂണിറ്റുകൾക്ക് 7,375 കോടി രൂപയുടെ വായ്പകൾ നൽകി 2,457 കോടി രൂപയുടെ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു. ഈ യൂണിറ്റുകൾ വഴി 7,31,434 പേർക്ക് തൊഴിലവസരങ്ങൾ നൽകി. പദ്ധതി ആരംഭിച്ചതിനുശേഷം, ആകെ 10,84,679 യൂണിറ്റുകൾ സ്ഥാപിച്ചു, ഇതിനായി 80,705 കോടി രൂപയുടെ വായ്പകൾ നൽകി 29,623 കോടി രൂപയുടെ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു. ഈ സംരംഭത്തിലൂടെ ഇന്നുവരെ ഏകദേശം 97.95 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. ഗ്രാമോദ്യോഗ് വികാസ് യോജന പ്രകാരം ഇതുവരെ 51,230 ഇലക്ട്രിക് മൺപാത്ര ചക്രങ്ങൾ, 2,46,099 തേനീച്ചപ്പെട്ടികൾ, തേനീച്ച കോളനികൾ, 2,674 ഓട്ടോമാറ്റിക്, പെഡൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഗർബത്തി നിർമ്മാണ യന്ത്രങ്ങൾ, 7,669 പാദരക്ഷ നിർമ്മാണ, നന്നാക്കൽ ടൂൾ-കിറ്റുകൾ, 836 പേപ്പർ പ്ലേറ്റ്, ഡോണ നിർമ്മാണ യന്ത്രങ്ങൾ, എസി റിപ്പയർ, മൊബൈൽ റിപ്പയർ, ടെയ്‌ലറിംഗ്, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ എന്നിവയ്ക്കായി 7,571 ടൂൾ-കിറ്റുകൾ; ടേൺവുഡ്, വേസ്റ്റ് വുഡ് ക്രാഫ്റ്റുകൾ, തടി കളിപ്പാട്ട നിർമ്മാണം എന്നിവയ്ക്കായി 5,138 മെഷീനുകളും ഈന്തപ്പന ശർക്കര, എണ്ണ ഘാനി വേർതിരിച്ചെടുക്കൽ, പുളി സംസ്കരണ യന്ത്രങ്ങൾ എന്നിവയ്ക്കായി 1,789 മെഷീനുകളും വിതരണം ചെയ്തു. 2025-26 സാമ്പത്തിക വർഷത്തിൽ, ഈ പദ്ധതി പ്രകാരം 37,769 മെഷീനുകൾ, ടൂൾകിറ്റുകൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. കഴിഞ്ഞ നാല് വർഷത്തെ അവലോകനത്തിൽ 2022-23 ൽ 21,874 യൂണിറ്റുകളും, 2023-24 സാമ്പത്തിക വർഷത്തിൽ 29,540 യൂണിറ്റുകളും, 2024-25 സാമ്പത്തിക വർഷത്തിൽ 38,904 യൂണിറ്റുകളും, 2025-26 സാമ്പത്തിക വർഷത്തിൽ 37,769 മെഷീനുകളും ഉപകരണങ്ങളും വിതരണം ചെയ്തതിട്ടുണ്ട്. അങ്ങനെ, ഗ്രാമോദ്യോഗ് വികാസ് യോജന പ്രകാരം, കെവിഐസി ഇതുവരെ ആകെ 3,23,006 മെഷീനുകൾ, ടൂൾകിറ്റുകൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തിട്ടുണ്ട്, അതുവഴി ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവന നൽകി. സ്ത്രീ ശാക്തീകരണ മേഖലയിലും കെവിഐസി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ, വിവിധ കെവിഐസി പരിശീലന പരിപാടികൾക്ക് കീഴിൽ 79,682 ട്രെയിനികൾക്ക് പരിശീലനം ലഭിച്ചു; ഈ ട്രെയിനികളിൽ 47,382 പേർ സ്ത്രീകളായിരുന്നു, ആകെയുള്ളതിന്റെ ഏകദേശം 59 ശതമാനമാണിത്. കൂടാതെ, PMEGP പദ്ധതി പ്രകാരം, 2025-26 കാലയളവിൽ 28,180 വനിതാ സംരംഭകർ ബിസിനസ് യൂണിറ്റുകൾ സ്ഥാപിച്ചു, അതുവഴി 3,09,980 സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ പദ്ധതിയുടെ പ്രധാന പങ്ക് ഊന്നിപ്പറയുന്നതാണ് ഈ കണക്കുകൾ. ഖാദി മേഖലയിലെ ഏകദേശം 5,00,000 കരകൗശല വിദഗ്ധരിൽ 80 ശതമാനത്തിലധികം സ്ത്രീകളായത്തോടെ, സ്ത്രീകൾ നയിക്കുന്ന സാമ്പത്തിക ശാക്തീകരണത്തിനുള്ള ഫലപ്രദമായ ഒരു മാർഗമായി ഈ മേഖല പ്രവർത്തിക്കുന്നു. കരകൗശല തൊഴിലാളികൾക്ക് നൽകുന്ന പ്രതിഫലത്തിലും ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് 2013-14 ൽ ഒരു ഹാങ്കിന് 4 രൂപയിൽ നിന്ന് ഒരു ഹാങ്കിന് 15 രൂപ എന്ന നിലവിലെ നിരക്കിലേക്ക് വർദ്ധിച്ചു, ഇത് ഏകദേശം 275 ശതമാനം വർദ്ധനവ് കാണിക്കുന്നു. ഖാദി, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ​ഗവൺമെൻ്റ് സംഭരണം 92.08 കോടി രൂപയായി വർദ്ധിച്ചു, ഇത് മേഖലയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയും വർദ്ധിച്ചുവരുന്ന സ്ഥാപന ആവശ്യകതയും പ്രതിഫലിപ്പിക്കുന്നു. അതുപോലെ, ഖാദി ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങളിലൂടെയും വിപണന സംരംഭങ്ങളിലൂടെയും 30.83 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി, അതുവഴി വിപണി വികാസവും ഉപഭോക്തൃ ഇടപെടലും ശക്തിപ്പെടുത്തി. കൂടാതെ, ദേശീയ പതാകകളുടെ വിൽപ്പനയിൽ ശ്രദ്ധേയമായ വർധനയുണ്ടായി, 2013-14 ൽ 0.87 കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 2.35 കോടി രൂപയായി ഉയർന്നു. ‘ഹർ ഘർ തിരംഗ’ പോലുള്ള ബഹുജന പ്രചാരണങ്ങളുടെ രാജ്യത്ത് ഉണ്ടായ സ്വാധീനത്തെയും ഖാദിയുമായുള്ള വർദ്ധിച്ചുവരുന്ന പൊതുജന ഇടപെടലിനെയും ഈ വളർച്ച ഊന്നിപ്പറയുന്നു.

  കേരളത്തിൽ 33 നഗരങ്ങളിൽ കൂടി 5ജി സേവനങ്ങള്‍ വിപുലീകരിച്ച് വി
Maintained By : Studio3