Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിൽ 33 നഗരങ്ങളിൽ കൂടി 5ജി സേവനങ്ങള്‍ വിപുലീകരിച്ച് വി

കൊച്ചി: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതിന് പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. പ്രധാന ജില്ലകളിലും വളര്‍ന്നുവരുന്ന നഗരങ്ങളിലുമായുള്ള വിയുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗമുള്ള പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി സേവനങ്ങള്‍ എത്തിക്കുന്ന വിയുടെ തന്ത്രപരമായ നീക്കത്തിന്‍റെ അടുത്ത ഘട്ടമാണ് ഈ വിപുലീകരണം. തെക്കന്‍ കേരളത്തില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല, കരുനാഗപ്പള്ളി, പരവൂര്‍ (സൗത്ത്), തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, ചേര്‍ത്തല, മവേലിക്കര എന്നിവിടങ്ങളിലും മധ്യ കേരളത്തില്‍ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ചാലക്കുടി, ചാവക്കാട്, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ എന്നീ നഗരങ്ങളിലും വടക്കന്‍ കേരളത്തില്‍ നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി, ഫറോക്ക്, മുക്കം, രാമനാട്ടുകര, തലശ്ശേരി, കൊണ്ടോട്ടി എന്നീ നഗരങ്ങളിലേക്കുമാണ് പുതുതായി വി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഈ പുതിയ വിപുലീകരണത്തോടെ കേരളത്തിലെ ഏകദേശം 21 ലക്ഷത്തോളം ആളുകള്‍ക്ക് കൂടി പുതുതായി വിയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും. കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ വിജയകരമായി എത്തിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലുടനീളം നെറ്റ്വര്‍ക്ക് സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി. പറഞ്ഞു.

  ടാറ്റ എഐഎ ഡിവിഡന്‍റ് ലീഡേഴ്‌സ് ഇന്‍ഡക്‌സ് പെന്‍ഷന്‍ പദ്ധതി
Maintained By : Studio3