Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലയന്‍സിന്റെ വാര്‍ഷിക വരുമാനം 11.75 ലക്ഷം കോടി രൂപ കടന്നു

1 min read

മുംബൈ: പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കമ്പനിയുടെ സംയോജിത വാര്‍ഷിക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.8% വര്‍ധിച്ച് 1,175,919 കോടി രൂപയിലെത്തി. കമ്പനിയുടെ വാര്‍ഷിക അറ്റാദായം 18.3% വര്‍ധിച്ച് 95,610 കോടി രൂപയായി. അതേസമയം പ്രവര്‍ത്തന ലാഭം 13.4% വളര്‍ച്ചയോടെ 207,911 കോടി രൂപയിലെത്തി.ഓഹരി ഉടമകള്‍ക്ക് പ്രതിഓഹരിക്ക് 6 രൂപ വീതം ഡിവിഡന്റ് നല്‍കാന്‍ കമ്പനി ശുപാര്‍ശ ചെയ്തു.വിവിധ മേഖലകളിലെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 8.9 ശതമാനം ഇടിവ് നേരിട്ടു. അതേസമയം വരുമാനത്തില്‍ വര്‍ധനവുമുണ്ടായി. ഡിജിറ്റല്‍ സേവന രംഗത്ത് ജിയോ ശക്തമായ കുതിപ്പ് തുടരുന്നകയാണ്. ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 52.4 കോടി പിന്നിട്ടു. ഇതില്‍ 26.8 കോടി പേര്‍ ജിയോ ട്രൂ 5ജി ഉപഭോക്താക്കളാണ്. പ്രതിഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 214 രൂപയായി ഉയര്‍ന്നു. റീട്ടെയ്ല്‍ മേഖലയില്‍ 3.70 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. രാജ്യത്തുടനീളമുള്ള റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകളുടെ എണ്ണം 20,000 കടന്നു. ഹൈപ്പര്‍-ലോക്കല്‍ കൊമേഴ്സ് ഓര്‍ഡറുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനയുണ്ടായതായി കമ്പനി അറിയിച്ചു. ഓയില്‍-ടു-കെമിക്കല്‍സ് വിഭാഗം 662,401 കോടി രൂപയുടെ വരുമാനം നേടി റെക്കോര്‍ഡ് ഇട്ടു. ആഭ്യന്തര വിപണിയിലെ മികച്ച വില്‍പനയും ഇന്ധന വിലയിലെ വര്‍ധനവുമാണ് ഈ നേട്ടത്തിന് പിന്നില്‍. പുതിയ സംരംഭമായ ജിയോഹോട്ട്സ്റ്റാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ റെക്കോര്‍ഡ് കായിക പ്രേമികളെ (72.5 മില്യണ്‍) തത്സമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ജിയോഹോട്ട്സ്റ്റാറിന് സാധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്നതായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. കൂടാതെ, നവ ഊര്‍ജ്ജ മേഖലയിലെ ഗിഗാ-ഫാക്ടറികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കി വരികയാണ്. ആഗോള തലത്തിലെ അസ്ഥിരതകള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്തും ആഭ്യന്തര വിപണിയിലെ ശ്രദ്ധയുമാണ് റിലയന്‍സിനെ മികച്ച നേട്ടത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  നാലാം ത്രൈമാസത്തില്‍ 7,071 കോടി രൂപയുടെ അറ്റാദായവുമായി ആക്സിസ് ബാങ്ക്

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3