Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഴ്സിഡസ് ബെന്‍സ് സിഎല്‍എ ബിഇവി ഇന്ത്യയില്‍

1 min read

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെഴ്‌സിഡസ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സിഎല്‍എ ബിഇവി ബ്രാന്‍ഡിന്റെ ഇവി വാഹനങ്ങളിലെ നിര്‍ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുന്‍പ് തന്നെ 400ലധികം ബുക്കിംഗുകള്‍ നേടിയത് രാജ്യത്തുടനീളമുള്ള അഡംബര വാഹന പ്രേമികളുടെ അംഗീകാരമായാണ് കമ്പനി കണക്കാക്കുന്നത്. സിഎല്‍എ 250+ ലോഞ്ച് എഡിഷന്‍, സിഎല്‍എ 250+ ലോംഗ് റേഞ്ച് എഎംജി ലൈന്‍, സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പ്രോഗ്രസീവ് ലൈന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് സിഎല്‍എ ബിഇവി പുറത്തിറക്കിയത്. ഇതിനു പുറമെ ഇന്ത്യയില്‍ ആദ്യമായി ഹൈ വോള്‍ട്ടേജ് ബാറ്ററി റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ വ്യക്തതയും ഉപഭോക്തൃ വിശ്വാസവും ഉറപ്പാക്കാനും മെഴ്സിഡസ് ബെന്‍സ് ലക്ഷ്യമിടുന്നു. പുതിയ എംഎംഎ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സിഎല്‍എ ബിഇവി 800വോള്‍ട്ട് ആര്‍ക്കിടെക്ചറാണ് ഉപയോഗിക്കുന്നത്. 240കെഡബ്ല്യൂ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് സിഎല്‍എ 250+ മോഡല്‍ 20 മിനിറ്റില്‍ 400 കിലോമീറ്റര്‍ റേഞ്ച് വരെ ചാര്‍ജ് ചെയ്യാം. സിഎല്‍എ 200 മോഡല്‍ 320 കിലോമീറ്റര്‍ റേഞ്ച് വരെയും ചാര്‍ജ് ചെയ്യാം. സിഎല്‍എ 250+ ലോംഗ് റേഞ്ച് പതിപ്പിന് ഡബ്ല്യൂഎല്‍ടിപി പ്രകാരം 792 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡ് മാത്രം മതി. എംബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മെഴ്സിഡസ് ബെന്‍സിന്റെ ആദ്യ മോഡലും സിഎല്‍എ ബിഇവിയാണ്. നാലാം തലമുറ എംബിയുഎക്‌സ് സംവിധാനവും ചാറ്റ് ജിപിറ്റി 4, എംഎസ് ബിംഗ്, ജെമിനി എന്നിവ സംയോജിപ്പിച്ചുള്ള വര്‍ച്ച്വല്‍ അസിസ്റ്റന്റും ഗൂഗിള്‍ മാപ്പും ഇതിലുണ്ട്. എന്‍വിഡിഐഎ ചിപ്പുകള്‍ ഉപയോഗിക്കുന്ന ഈ വാഹനത്തിന് സെക്കന്‍ഡില്‍ 508 ട്രില്യണ്‍ ഓപ്പറേഷനുകള്‍ വരെ കംപ്യൂട്ടിംഗ് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഡാസ് ലെവല്‍ 2 സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന സിഎല്‍എ ബിഇവി ഒടിഎ അപ്‌ഡേറ്റുകള്‍ വഴി എല്‍2+ ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ സസ്‌പെന്‍ഷന്‍ സംവിധാനമാണ് വാഹനത്തിലുള്ളത്. രാജ്യത്തുടനീളം 9,000-ത്തിലധികം ചാര്‍ജിംഗ് പോയിന്റുകളുള്ള എംബി. ചാര്‍ജ് പബ്ലിക് നെറ്റ്വര്‍ക്ക് സിഎല്‍എ ബിഇവി ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. മെഴ്‌സിഡസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്റ്റാര്‍ അജിലിറ്റി പദ്ധതിയിലൂടെ 59% വരെ ബൈബാക്ക് മൂല്യവും 62,000രൂപ മുതലുള്ള ഇഎംഐയും 6.99% പലിശ നിരക്കിലും വാഹനം ലഭിക്കും. 8 വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്റര്‍ വരെ ബാറ്ററി വാറന്റിയും 60,000രൂപ മുതല്‍ ആരംഭിക്കുന്ന സര്‍വീസ് പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹീറ്റ് പ്രൊട്ടക്ഷന്‍ കോട്ടിംഗുള്ള പനോരാമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ആധുനിക സവിശേഷതകളും സിഎല്‍എ ബിഇവിയിലുണ്ട്. സിഎല്‍എ ബിഇവി ലോഞ്ച് എഡിഷന് 64 ലക്ഷം രൂപയും സിഎല്‍എ 250+ ലോംഗ് റേഞ്ചിന് 59 ലക്ഷം രൂപയും സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ചിന് 55 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

  ഭാരത് ബില്‍ പേ ബില്ലര്‍ വിഭാഗത്തില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സും

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3