January 27, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോണ്‍പേ ലിമിറ്റഡ് ഐപിഒയ്ക്ക്

1 min read

കൊച്ചി: ഫോണ്‍പേ ലിമിറ്റഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാഥമിക രേഖ (യുഡിആര്‍എച്ച്പി-I) സമര്‍പ്പിച്ചു. പേയ്മെന്‍റ് സേവനദാതാക്കള്‍, ഡിജിറ്റല്‍ വിതരണ സേവന സ്ഥാപനങ്ങള്‍, സാമ്പത്തിക സേവനദാതാക്കള്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കുന്ന ടെക്നോളജി കമ്പനി നിലവിലുള്ള ഓഹരിയുടമകളുടെ 50,660,446 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് പിന്തുണയുമായി കെഎസ് യുഎം, കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3