മഹീന്ദ്ര ട്രാക്ടേഴ്സ് റിപ്പബ്ലിക് ദിന ലിമിറ്റഡ്എഡിഷന്‍
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്സ്, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ ട്രാക്ടറുകള്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യം, അതിജീവനശേഷി, കാര്‍ഷിക കരുത്ത് എന്നിവയെ ആദരിക്കാനും, രാജ്യത്തെ മുന്നോട്ട് നയിക്കുന്ന കര്‍ഷകര്‍ക്കുള്ള അഭിമാനത്തിന്‍റെയും ആദരവിന്‍റെയും പ്രതീകവുമായി ദേശീയ പതാകയുടെ നിറങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മൂന്ന് വര്‍ണങ്ങളിലാണ് ലിമിറ്റഡ് എഡിഷന്‍ ട്രാക്ടറുകള്‍ ലഭ്യമാവുക. ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുവോ ടെക്+ 585 ഡിഐ 4ഡബ്ല്യുഡി ട്രാക്ടറുകള്‍ മെറ്റാലിക് ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, മെറ്റാലിക് ഗ്രീന്‍ എന്നീ നിറങ്ങളില്‍ വിപണിയിലിറക്കും. ഇതില്‍ മെറ്റാലിക് ഗ്രീന്‍ വേരിയന്‍റില്‍ റോപ്പ്, ജെറിക്കാന്‍, മഹീന്ദ്ര ഫ്ളാഗ് തുടങ്ങിയ ലിമിറ്റഡ് എഡിഷന്‍ ആക്സസറികളും ഉള്‍പ്പെടും.
കരുത്തുറ്റ നാല് സിലിണ്ടര്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഇത് പരമാവധി 33.9 കി.വാട്ട് (45.4 എച്ച്പി) പി.ടി.ഒ ഔട്ട്പുട്ട് നല്‍കും. 215 എന്‍എം പീക്ക് ടോര്‍ക്കും 18 ശതമാനം ബാക്കപ്പ് ടോര്‍ക്കുമുള്ള ഈ ട്രാക്ടര്‍ കഠിനമായ ജോലികള്‍ക്കും വെല്ലുവിളി നിറഞ്ഞ മണ്ണിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ അനുയോജ്യമാണ്. 2000 കി.ഗ്രാം ഹൈഡ്രോളിക് ലിഫ്റ്റ് കപ്പാസിറ്റിയു. ഡ്യുവല്‍ ക്ലച്ച്, എംഎസ്പിടിഒ, ഓക്സിലറി വാല്‍വ് എന്നിവയ്ക്കൊപ്പം 12 ഫോര്‍വേഡ്, 3 റിവേഴ്സ് ഗിയര്‍ ട്രാന്‍സ്മിഷന്‍ എന്നിവ കൃത്യമായ നിയന്ത്രണവും വൈവിധ്യമാര്‍ന്ന കൃഷി രീതികളില്‍ മികച്ച പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കും. ദീര്‍ഘനേരത്തെ ജോലിസമയത്ത് ഡ്രൈവര്‍ക്ക് ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ പവര്‍ സ്റ്റിയറിങ് സംവിധാനം സഹായിക്കും. ഈ റിപ്പബ്ലിക് ദിനത്തില്‍ ഞങ്ങളുടെ അടുത്ത തലമുറ ട്രാക്ടറായ മഹീന്ദ്ര യുവോ ടെക് പ്ലസ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മഹീന്ദ്ര ട്രാക്ടേഴ്സ് മാര്‍ക്കറ്റിങ് ആന്‍ഡ് നാഷണല്‍ ബിസിനസ് ഓപ്പറേഷന്‍സ് (സെയില്‍സ്, ചാനല്‍ ആന്‍ഡ് കസ്റ്റമര്‍ കെയര്‍ ഡിവിഷന്‍) വൈസ് പ്രസിഡന്‍റും മേധാവിയുമായ പരീക്ഷിത് ഘോഷ് പറഞ്ഞു. വെറും 300 യൂണിറ്റുകള്‍ മാത്രമുള്ള ഈ ട്രാക്ടറുകള്‍ ജനുവരി 26 മുതല്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട മഹീന്ദ്ര ട്രാക്ടര്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.
