December 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്‌സിസ് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്‍എഫ്ഒ 22 വരെ

തൃശൂര്‍: ആക്‌സിസ് മ്യൂച്ച്വല്‍ ഫണ്ടിന്റെ സ്വര്‍ണ, സില്‍വര്‍ ഇടിഎഫ് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട്‌സ് ആയ ആക്‌സിസ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ പാസീവ് ഫണ്ട് ഓഫ് ഫണ്ട്‌സിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ പത്തു മുതല്‍ 22 വരെ നടത്തും. ഒരൊറ്റ നിക്ഷേപ പദ്ധതിയിലൂടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്രകടനങ്ങളുടെ നേട്ടത്തില്‍ പങ്കാളിയാകാനുള്ള സൗകര്യപ്രദവും സുതാര്യവുമായ മാര്‍ഗമാണിത്. സ്വര്‍ണത്തിലും വെള്ളിയിലും സന്തുലിതമായി വകയിരുത്തല്‍ നടത്തും വിധം സ്വര്‍ണ, വെള്ളി ഇടിഎഫുകളിലാവും പദ്ധതി നിക്ഷേപം നടത്തുക. കുറഞ്ഞത് നൂറു രൂപയും തുടര്‍ന്ന് ഓരോ രൂപ വീതവും നിക്ഷേപിക്കാം. പണപ്പെരുപ്പം, കറന്‍സികളുടെ ചാഞ്ചാട്ടം എന്നിവയ്ക്കെതിരെ മികച്ച രീതിയില്‍ ചരിത്രപരമായി നിക്ഷേപം നടത്താന്‍ സഹായിക്കുന്നവയാണ് സ്വര്‍ണവും വെള്ളിയുമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാര്‍ പറഞ്ഞു. ഇതോടൊപ്പം വൈവിധ്യവല്‍ക്കരണത്തിന്റെ നേട്ടങ്ങളും നിക്ഷേപത്തിനു ലഭിക്കും. നിക്ഷേപകര്‍ക്ക് ലളിതവും ചെലവു കുറഞ്ഞതുമായ മാര്‍ഗത്തിലൂടെ ഈ ലോഹങ്ങളില്‍ നിന്നു നേട്ടമുണ്ടാക്കാനാണ് തങ്ങള്‍ അവസരം നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഹഡില്‍ ഗ്ലോബല്‍ 2025: നിക്ഷേപം സമാഹരണം നടത്തി സ്റ്റാര്‍ട്ടപ്പുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3