December 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് ബാങ്ക് ‘വേവ് ഫോര്‍ച്യൂണ്‍’ സ്മാര്‍ട്ട് വാച്ച്

1 min read

കൊച്ചി: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് രാജ്യത്തെ ഒന്നാം നമ്പര്‍ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട്, ആഗോള പേയ്മെന്‍റ് ടെക്നോളജി ലീഡറായ മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി ചേര്‍ന്ന് ‘ടാപ്പ് & പേ’ എന്‍എഫ്സി പേയ്മെന്‍റ് സംവിധാനത്തോട് കൂടിയുള്ള പുതിയ സ്മാര്‍ട്ട് വാച്ച് ‘വേവ് ഫോര്‍ച്യൂണില്‍’ പുറത്തിറക്കി. സൗകര്യവും സുരക്ഷയും അടുത്ത തലമുറ സ്മാര്‍ട്ട് വാച്ച് അനുഭവവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘വേവ് ഫോര്‍ച്യൂണി’ന് 3,299 രൂപയാണ് വില (പ്രത്യേക ഓഫറുകളില്‍ 2,599 രൂപ). ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ആക്സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഇനി തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബോട്ടിന്‍റെ ഔദ്യോഗിക പേയ്മെന്‍റ് ആപ്പായ ക്രസ്റ്റ് പേ വഴി വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ചില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും അതിലൂടെ എളുപ്പത്തില്‍ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റുകള്‍ നടത്താനും സാധിക്കും. മാസ്റ്റര്‍കാര്‍ഡിന്‍റെ ടോക്കണൈസേഷന്‍ സാങ്കേതികവിദ്യയുടെയും ടാപ്പി ടെക്നോളജീസിന്‍റെ മികച്ച ടോക്കണ്‍ റിക്വസ്റ്റര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്‍റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ പിഒഎസ് ഉപകരണത്തില്‍ 5,000 രൂപ വരെ ഒറ്റയടിക്ക് വേഗത്തിലും സുരക്ഷിതമായും പേയ്മെന്‍റ് നടത്താനാകും. മാസ്റ്റര്‍കാര്‍ഡിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ പേയ്മെന്‍റ് സംവിധാനം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡുകള്‍ സ്മാര്‍ട്ട് വാച്ചിന്‍റെ സ്ട്രാപ്പിനുള്ളില്‍ സുരക്ഷിതമായി ടോക്കണൈസ് ചെയ്യാനും വേഗതയേറിയതും തടസ്സരഹിതവുമായ ഇടപാടുകള്‍ നടത്താനും സഹായിക്കും. മാസ്റ്റര്‍കാര്‍ഡ്, വിസാ നെറ്റ്വര്‍ക്കുകളിലുളള ആക്സിസ് ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക്, വേവ് ഫോര്‍ച്യൂണ്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് പേയ്മെന്‍റുകള്‍ നടത്തുമ്പോഴും അവരുടെ കാര്‍ഡുമായി ബന്ധപ്പെട്ട റിവാര്‍ഡുകളും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കും.

  മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി
Maintained By : Studio3