കൊറോണ റെമഡീസ് ഐപിഒയ്ക്ക്

കൊച്ചി: കൊറോണ റെമഡീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, കാര്‍ഡിയോ-ഡയബെറ്റോ, വേദന നിയന്ത്രണം, യൂറോളജി തുടങ്ങിയ വിവിധ ചികിത്സാ മേഖലകള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനി ഐപിഒയിലൂടെ 800 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 800 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.