November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിജിഐഎം ഇന്ത്യ മള്‍ട്ടി ക്യാപ് ഫണ്ട്

1 min read

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, ലാര്‍ജ്ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീമായ പിജിഐഎം ഇന്ത്യ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി 500 മള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22ന് തുടങ്ങുകയും 2024 സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കുകയും ചെയ്യുന്നു.

യഥാക്രമം ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനം വീതം നിക്ഷേപം നടത്തുന്നതാണ് സ്‌കീം. ബാക്കിയുള്ള 25 ശതമാനംവരെയുള്ള നിക്ഷേപം മൂന്ന് മാര്‍ക്കറ്റ് ക്യാപുകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ എല്ലായിടത്തുമോ ക്രമീകരിക്കും. റീറ്റ്‌സിലും ഇന്‍വിറ്റ്‌സിലും 10 ശതമാനംവരെ ക്രമീകരിക്കാനും കഴിയും. കൂടാതെ വിദേശ ഇടിഎഫുകള്‍, ഓഹരികള്‍ എന്നിവയില്‍ 20 ശതമാനംവരെയും നിക്ഷേപിക്കാനും കഴിയും. പദ്ധതിയിലെ ഓഹരി വിഭാഗം വിവേക് ശര്‍മ, ആനന്ദ പത്മനാഭന്‍, ആഞ്ജനേയന്‍, ഉത്സവ് മേത്ത എന്നിവരും ഡെറ്റ് വിഭാഗം പുനീത് പാലും കൈകാര്യം ചെയ്യും. ‘ ഇന്ത്യയുടെ വളര്‍ച്ചാ മുന്നേറ്റത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ വ്യത്യസ്ത വിപണി മൂല്യത്തിലുടനീളം മികച്ച ദീര്‍ഘകാല അവസരങ്ങളുണ്ട്. ശ്രദ്ധാപൂര്‍വമായ ഓഹരി തിരഞ്ഞെടുക്കലും അത് പ്രയോജനപ്പെടുത്തുന്നതിന് സമതുലിതമായ ഒരു പോര്‍ട്ട്‌ഫോളിയോയുമാണ് വേണ്ടത്. എല്ലാ സമയത്തും വ്യത്യസ്ത വിപണി മൂല്യങ്ങളുള്ള കമ്പനികളില്‍ നിക്ഷേപം ഉണ്ടായിക്കേണ്ടത് അത്യാവശ്യമാണ്. ലഭ്യമായ അവസരങ്ങള്‍ക്കനുസരിച്ച് ഉചിതമായ മാറ്റം സ്വീകരിച്ചുകൊണ്ടുള്ള നിക്ഷേപമാണ് പിജിഐഎം ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്’-പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജര്‍ വിവേക് ശര്‍മ പറഞ്ഞു. മള്‍ട്ടി ക്യാപ് നിക്ഷേപ തന്ത്രം, മിഡ്-സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ ഉടനീളം അതിവേഗം വളരുന്ന മേഖലഖളില്‍ നിക്ഷേപത്തിന് സമതുലിതമായ സമീപനം സ്വീകരിക്കുന്നു. മികച്ചവ വ്യത്യസ്ത വിപണി മൂല്യങ്ങളില്‍ ഉള്‍ക്കൊള്ളുന്നവയായതിനാല്‍ ഒരു മള്‍ട്ടി ക്യാപ് ഫണ്ട് വലുപ്പം കണക്കിലെടുക്കാതെ വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപംനടത്താന്‍ ശ്രദ്ധിക്കുന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3