റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
മുംബൈ: 2024 സാമ്പത്തികവര്ഷം ഉപഭോക്തൃ ബിസിനസുകളിലെയും അപ്‌സ്ട്രീം ബിസിനസിലെയും തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസിന്റെ വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ) രൂപയായി. നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 16.1% വർദ്ധിച്ച് ₹178,677 കോടിയായി ($ 21.4 ബില്യൺ). നികുതിക്ക് ശേഷമുള്ള വാർഷിക ഏകീകൃത ലാഭം 7.3% വർദ്ധിച്ച് ₹79,020 കോടിയായി ($9.5 ബില്യൺ) ഉയർന്നു. 2024 മാർച്ച് 31-ന് അവസാനിച്ച വർഷത്തിലെ മൂലധന ചെലവ് ₹131,769 കോടിയാണ് ($15.8 ബില്യൺ). ഏകീകൃത വായ്പ 2023 മാർച്ച് 31 ലെ 125,766 കോടി രൂപയിൽ നിന്ന് 116,281 കോടി രൂപയായി കുറഞ്ഞു. 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒരു ഓഹരിക്ക് 10 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.