Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒഎന്‍ഇഎസ് ടി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

1 min read
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ: 80 ന്‍റെ നേതൃത്വത്തില്‍  ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്കില്ലിംഗ് ട്രാന്‍സ്ഫര്‍മേഷന്‍സുമായി (ഒഎന്‍ഇഎസ് ടി) ബന്ധപ്പെട്ട സെമിനാര്‍ ബുധനാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ ‘ഫ്ളോര്‍ ഓഫ് മാഡ്നസി’ലാണ് സെമിനാര്‍. ഒഎന്‍ഇഎസ് ടി നെറ്റ് വര്‍ക്കും അതിവേഗം വളരുന്ന മ്യൂലേണ്‍ കമ്മ്യൂണിറ്റിയും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഫൈഡെയിലെ സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഭരത് ശങ്കര്‍ ഗണപതി, എക്സ്റ്റെപ്പ് ഫൗണ്ടേഷന്‍റെ പ്രോഡക്റ്റ് മാനേജര്‍ സുരേന്ദ്ര സിംഗ്. എസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കും. നാസ്കോം ഫയ: 80 സംഘടിപ്പിക്കുന്ന ഓപ്പണ്‍ ടെക് സെമിനാറിന്‍റെ 113-ാം പതിപ്പാണിത്. രജിസ്ട്രേഷന്:https://www.fayaport80.com/events/f95b540e-d995-46e0-8c68-b7cf7b55ee3a
  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3