November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദേശ കരുതല്‍ ധനത്തില്‍ ഇടിവ്

ന്യൂഡെല്‍ഹി: ജനുവരി 15 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 1.839 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് അനുസരിച്ച്, ജനുവരി എട്ടിന് അവസാനിച്ച ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത 586.082 ബില്യണ്‍ ഡോളറില്‍ നിന്ന് കരുതല്‍ ധനം 584.242 ബില്യണ്‍ ഡോളറായി കുറഞ്ഞു.

വിദേശ കറന്‍സി ആസ്തികള്‍ (എഫ്സിഎ), സ്വര്‍ണ്ണ കരുതല്‍, സ്‌പെഷ്യല്‍ ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍), എന്നിവ അന്താരാഷ്ട്ര നാണയ നിധിയിലെ രാജ്യത്തിന്റെ കരുതല്‍ സ്ഥാനം എന്നിവയാണ് ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍. ഇതിലെ ഏറ്റവും വലിയ ഘടകമായ എഫ്സിഎകള്‍ 284 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 541.507 ബില്യണ്‍ ഡോളറിലെത്തി. കൂടാതെ, രാജ്യത്തെ സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യം 1.534 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 36.060 ബില്യണ്‍ ഡോളറായി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

അതുപോലെ, എസ്ഡിആര്‍ മൂല്യം 4 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 1.512 ബില്യണ്‍ ഡോളറിലെത്തി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ സ്ഥാനം 17 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.163 ബില്യണ്‍ ഡോളറിലെത്തി.

Maintained By : Studio3