ഇന്ത്യയുമായി പ്രതിരോധസഹകരണം മെച്ചപ്പെടുത്തും: യുഎസ്
1 min readന്യൂഡെല്‍ഹി: ഇന്ത്യയുടെ ‘പ്രധാന പ്രതിരോധ പങ്കാളി’ എന്ന പദവി കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി നോമിനി ലഫ്റ്റനന്റ് ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ (റിട്ട.) അറിയിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നും എന്ത് മുന്‍ഗണനകള്‍ കൊണ്ടുവരുമെന്നുമുള്ള കോണ്‍ഗ്രസിലെ ഹിയറിംഗിനിടയിലെ ചോദ്യത്തെതുടര്‍ന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇന്ത്യയുമായുള്ള ഞങ്ങളുടെ പ്രതിരോധ ബന്ധത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം പങ്കാളിത്തം ഉയര്‍ത്തുന്നത് തുടരുക എന്നതാണ്. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളി പദവി ഞാന്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുകയും ചെയ്യും.’ഓസ്റ്റിന്‍ പറഞ്ഞു.
”ക്വാഡ് സുരക്ഷാ സംഭാഷണത്തിലൂടെയും മറ്റ് പ്രാദേശിക ബഹുരാഷ്ട്ര ഇടപെടലുകളിലൂടെയും ഞങ്ങളുടെ പ്രതിരോധ സഹകരണം കൂടുതല്‍ വിപുലമാക്കാനും വിശാലമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാന്‍ സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി യുഎസിന്റെ അഭ്യര്‍ത്ഥനകള്‍ നിറവേറ്റുന്നതിന് പാക്കിസ്ഥാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പുരോഗതി അപൂര്‍ണ്ണമാണെങ്കിലും ഇന്ത്യന്‍ വിരുദ്ധ ഗ്രൂപ്പുകളായ ലഷ്‌കര്‍-ഇ-തോയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവയ്ക്കെതിരെയും ഇസ്ലാമബാദ് നടപടിയെടുത്തിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.