Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുകെ വകഭേദം കൂടുതൽ മാരകമാകാമെന്ന് ബോറിസ് ജോൺസൺ

നിലവിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു

ലണ്ടൻ : ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം പഴയതിനേക്കാൾ കൂടുതൽ മാരകമാകാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്. പുതിയ വകഭേദത്തിന് മരണനിരക്ക് കൂടുതലായിരിക്കുമന്ന തരത്തിൽ ചില തെളിവുകൾ പുറത്തുവരുന്നുണ്ടെന്ന് ഡൌണിംഗ് സ്ട്രീറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജോൺസൺ പറഞ്ഞു.

ഇംഗ്ലണ്ടിലെ കെന്റിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് 70 ശതമാനം വ്യാപനശേഷിയാണ് കൽപ്പിക്കപ്പെടുന്നത്. പഴയ വൈറസിന്റെ മരണനിരക്ക് രോഗബാധയുള്ള ആയിരം പേരിൽ പത്തെന്ന കണക്കിലായിരുന്നുവെങ്കിൽ പുതിയ വകഭേദത്തിന്റെ മരണനിരക്ക് ആയിരം പേരിൽ 13,14 എന്ന കണക്കിലാണെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകനായ പാട്രിക് വല്ലെൻസ് സൂചന നൽകിയിരുന്നു.

  യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

അതേസമയം നിലവിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ആരോഗ്യ സേവന മേഖല (എൻഎച്ച്എസ്)കടുത്ത സമ്മർദ്ദത്തിലാണെന്നും പൊതുജനം നിയന്ത്രണങ്ങൾ പാലിക്കണമെന്നും ജോൺസൺ പറഞ്ഞു.

നിലവിൽ 38,000 ആളുകളാണ് രാജ്യത്ത് രോഗബാധിതരായി ആശുപത്രികളിൽ കഴിയുന്നത്. പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 78 ശതമാനം അധികമാണിത്. 24 മണിക്കൂറിനുള്ളിൽ 4,600 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ലോക്ക്ഡൌൺ മൂലം രോഗനിരക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും മരണസംഖ്യ കുത്തനെ ഉയരുകയാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു.

  യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

ആകെ 35,83,907 കൊറോണ വൈറസ് കേസുകളും 95,981 മരണവുമാണ് ഇതുവരെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Maintained By : Studio3