November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മികച്ച പ്രകടനവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

1 min read

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 2023 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ 103 ശതമാനം ത്രൈമാസാടിസ്ഥാനത്തില്‍ വളര്‍ച്ച ലാഭത്തില്‍ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയുമായി മികച്ച ത്രൈമാസ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ഈ പാദത്തില്‍ കമ്പനിയുടെ അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.44 ശതമാനം എന്ന നിലയില്‍ ശക്തമായി തുടരുകയാണ്. കമ്പനിയുടെ അറ്റാദായം 103 ശതമാനം വര്‍ധിച്ച് 21.98 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.82 കോടിയായിരുന്നു. നികുതിക്ക് മുമ്പുള്ള ലാഭം 30.43 കോടി രൂപയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 593 കോടി രൂപ ഈ പാദത്തില്‍ വര്‍ധിച്ചു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

കഴിഞ്ഞ വര്‍ഷം മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്സ് 50 പുതിയ ശാഖകള്‍ തുറന്ന് രാജ്യത്തുടനീളം ശൃംഖല വിപുലീകരിച്ചു. ഇപ്പോള്‍ കമ്പനിയുടെ ശൃംഖല മൊത്തം 870ലധികം ശാഖകളായി വിപുലമാക്കി. 2024 സാമ്പത്തിക വര്‍ഷാവസാനത്തോടെ 1,000ലധികം ശാഖകള്‍ എന്ന നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സ്വര്‍ണ്ണ വായ്പാ അനുഭവം ലഭ്യമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, വിപണിയില്‍ നേതൃത്വ സ്ഥാനത്ത് തുടരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. നൂതനവും മികച്ച സാമ്പത്തിക സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് തുടരുമെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3