November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഗേ യുഗീന്‍ ഭാരത്’ ദേശീയ മ്യൂസിയം: 5,000 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം

1 min read

ന്യൂ ഡൽഹി: കാശി എന്നറിയപ്പെടുന്ന വരാണസിയിലേക്ക് ജി20 വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, തന്റെ പാര്‍ലമെന്റ് മണ്ഡലം കൂടിയായ നഗരത്തില്‍ ജി20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗം നടക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് നിലവിലുള്ള ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് കാശിയെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി, ബുദ്ധന്‍ തന്റെ ആദ്യ ധര്‍മ്മപ്രബോധനം നടത്തിയ സാരാനാഥിന്റെ അടുത്തുള്ള പട്ടണമാണെന്നും പറഞ്ഞു. ”അറിവിന്റെയും കടമയുടെയും സത്യത്തിന്റെയും നിധിപേടകമായാണ് കാശി അറിയപ്പെടുന്നത്, തീര്‍ച്ചയായും അത് ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ തലസ്ഥാനമാണ്”, ഗംഗാ ആരതി പരിപാടിക്ക് സാക്ഷ്യം വഹിക്കുന്നതിനും സാരാനാഥ് സന്ദര്‍ശിക്കുന്നതിനും ശ്രമിക്കാനും രുചികരമായ കാശിയുടെ പലഹാരങ്ങള്‍ രുചിക്കാനും പ്രധാനമന്ത്രി അതിഥികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മുഴുവന്‍ മാനവരാശിക്കും വലിയ പ്രാധാന്യമുള്ളതാണ് ജി20 സാംസ്‌കാരിക മന്ത്രിമാരുടെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് സംസ്‌കാരത്തിന്റെ അന്തര്‍ലീനമായ സാദ്ധ്യതകള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന പശ്ചാത്തലങ്ങളും വീക്ഷണങ്ങളും മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കാനും ഏകീകരിക്കാനുമാകുമെന്നത് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യയില്‍ ഞങ്ങള്‍ ഞങ്ങളുടെ ശാശ്വതവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സംസ്‌കാരത്തെക്കുറിച്ച് അഭിമാനിക്കുന്നു. അസ്പഷ്ടമായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനും ഞങ്ങള്‍ വലിയ മൂല്യം കല്‍പ്പിക്കുന്നു”, ഇന്ത്യ അതിന്റെ പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും കഠിനമായി പരിശ്രമിക്കുകയാണെന്നതിന് അടിവരയിട്ടുകൊണ്ടു അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക ആസ്തികളെയും കലാകാരന്മാരെയും ദേശീയ തലത്തിലും ഗ്രാമതലത്തിലും മാപ്പ് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ സംസ്‌കാരം ആഘോഷിക്കുന്നതിനായി നിരവധി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത് പരാമര്‍ശിച്ച അദ്ദേഹം ഇന്ത്യയുടെ ഗോത്ര സമൂഹങ്ങളുടെ ഊര്‍ജ്ജസ്വലമായ സംസ്‌ക്കാരം പ്രദര്‍ശിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗോത്ര മ്യൂസിയങ്ങളുടെ ഉദാഹരണം നല്‍കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിമാരുടെ മ്യൂസിയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കാനുള്ള ഒരുതരം ശ്രമമാണിതെന്ന് പറഞ്ഞു. ‘യുഗേ യുഗീന്‍ ഭാരത്’ നാഷണല്‍ മ്യൂസിയം വികസിപ്പിക്കുന്നതിനെക്കുറിച്ച് പ്രസ്താവിച്ച അദ്ദേഹം, ഇത് പൂര്‍ത്തിയാകുമ്പോള്‍ 5,000 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി മാറുമെന്നും പറഞ്ഞു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

സാംസ്‌കാരിക സ്വത്ത് വീണ്ടെടുക്കല്‍ എന്ന സുപ്രധാന വിഷയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കര്‍മ്മസമിതിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുകയും മൂര്‍ത്തമായ പൈതൃകം എന്നത് ഭൗതിക മൂല്യം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ ചരിത്രവും സ്വത്വവുമാണെന്നും പറഞ്ഞു. ”ഓരോരുത്തര്‍ക്കും അവരവരുടെ സാംസ്‌കാരിക പൈതൃകം പ്രാപ്യമാക്കാനും ആസ്വദിക്കാനും അവകാശമുണ്ട്” എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 2014 മുതല്‍, ഇന്ത്യയുടെ പുരാതന നാഗരികതയുടെ മഹത്വം പ്രകടമാക്കുന്ന നൂറുകണക്കിന് പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവന്നതായും പ്രധാനമന്ത്രി അറിയിച്ചു. ലീവിംഗ് ഹെരിറ്റേജിനെയും (നമ്മുടെ പൂര്‍വ്വീകരില്‍ നിന്നും പാരമ്പര്യമായി കിട്ടിയതും പിന്‍തലമുറകകളിലേക്ക് കൈമാറ്റം ചെയ്തതും) ‘ലൈഫ് ന് വേണ്ടിയുള്ള സംസ്‌ക്കാര’ത്തിന്റെ സംഭാവനകളേയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാത്തിനുമുപരി, സാംസ്‌കാരിക പൈതൃകം എന്നത് കല്ലില്‍ കൊത്തിവച്ചിരിക്കുന്നത് മാത്രമല്ല, അത് തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍മ്മസമിതിയുടെ പ്രയത്‌നങ്ങള്‍ സുസ്ഥിരമായ രീതികളും ജീവിതരീതികളും വളര്‍ത്തിയെടുക്കുമെന്ന് ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

പൈതൃകം എന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിദ്ധ്യവല്‍ക്കരണത്തിനുമുള്ള ഒരു സുപ്രധാന സ്വത്താണെന്നും വികസനവും പൈതൃകവും എന്നര്‍ത്ഥമുള്ള ‘വികാസ് ഭി വിരാസത് ഭി’ എന്ന ഇന്ത്യയുടെ മന്ത്രത്തില്‍ അത് പ്രതിധ്വനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ”ഏകദേശം 3,000 അതുല്യമായ കലകളും കരകൗശല വസ്തുക്കളും ഉള്ള 2,000 വര്‍ഷം പഴക്കമുള്ള കരകൗശല പൈതൃകത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു”, സ്വയം പര്യാപ്ത പരിപോഷിപ്പിക്കുന്ന അതേസമയം തന്നെ ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ തനിമ പ്രകടമാക്കുന്ന ‘ഒരു ജില്ല, ഒരു ഉല്‍പ്പന്നം’ മുന്‍കൈയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉള്‍ച്ചേര്‍ക്കുന്ന സാമ്പത്തിക വികസനം സുഗമമാക്കുകയും സര്‍ഗ്ഗാത്മകതയെയും നൂതനാശയങ്ങളേയും പിന്തുണയ്ക്കുകയും ചെയ്യന്നതിനാല്‍ സാംസ്‌കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി 20 രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് പരമമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു, 1.8 ബില്യണ്‍ ഡോളറിന്റെ പ്രാരംഭ ചെലവില്‍ വരുന്ന മാസത്തില്‍, പി.എം വിശ്വകര്‍മ്മ യോജനയ്ക്ക് ഇന്ത്യ തുടക്കം കുറിയ്ക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പിന്തുണയുടെ ഒരു ആവാസവ്യവസ്ഥ ഇത് സൃഷ്ടിക്കുമെന്നും കരകൗശലങ്ങളില്‍ അഭിവൃദ്ധി പ്രാപിക്കാനും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിന് സംഭാവന നല്‍കുന്നതിനും അവരെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

സംസ്‌കാരം ആഘോഷിക്കുന്നതില്‍ സാങ്കേതികവിദ്യ ഒരു പ്രധാന സഖ്യകക്ഷിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരത്തിന്റെ കഥകള്‍ വീണ്ടും കണ്ടെത്തുന്നതിന് സഹായിക്കുന്ന ഇന്ത്യയുടെ നാഷണല്‍ ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് റിപ്പോസിറ്ററിയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളെ കൂടുതല്‍ വിനോദസഞ്ചാര സൗഹൃദമാക്കുന്നതിനൊപ്പം അതിന്റെ സാംസ്‌കാരിക നാഴികകല്ലുകളുടെ മികച്ച സംരക്ഷണം ഉറപ്പാക്കാനും ഇന്ത്യ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി- എന്ന വസുധൈവ കുടുംബകത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന ‘സംസ്‌കാരം എല്ലാവരെയും ഒന്നിപ്പിക്കുന്നു’ എന്ന സംഘടിതപ്രവര്‍ത്തനത്തിന് ജി20 സാംസ്‌കാരിക മന്ത്രിമാരുടെ കര്‍മ്മസമിതി സമാരംഭം കുറിച്ചതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. മൂര്‍ത്തമായ ഫലങ്ങളോടെയുള്ള ഒരു ജി20 കര്‍മ്മപദ്ധതി രൂപപ്പെടുത്തുന്നതിലെ അവരുടെ നിര്‍ണ്ണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ”സംസ്‌കാരം, സര്‍ഗ്ഗാത്മകത, വാണിജ്യം, സഹകരണം എന്നീ നാല് സികളുടെ പ്രാധാന്യം നിങ്ങളുടെ പ്രവര്‍ത്തി പ്രതിഫലിപ്പിക്കുന്നു. അനുകമ്പയുള്ളതും ഉള്‍ച്ചേര്‍ക്കുന്നതും സമാധാനപൂര്‍ണവുമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ സംസ്‌കാരത്തിന്റെ ശക്തി പ്രയോജനപ്പെടുത്താന്‍ ഇത് നമ്മെ പ്രാപ്തരാക്കും”, പ്രധാനമന്ത്രി ഉപസംഹരിച്ചു.

Maintained By : Studio3