January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോർക്ക റൂട്ട്സിൽ സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം

1 min read

തിരുവനന്തപുരം: നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു. കേരളത്തിൽ നിന്നും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവർക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാൻ തയാറെടുക്കുന്നവർക്കും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (റെഗുലർ മോഡ്) നോർക്ക-റൂട്ട്സ് ഓഫീസുകൾ വഴി സൗദി അറേബ്യൻ കൾച്ചറൽ അറ്റാഷേയുടെയും സൗദി അറേബ്യൻ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി സമർപ്പിക്കാവുന്നതാണ്.

സൗദി അറേബ്യൻ വിദേശശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫർ ലെറ്റർ/എംപ്ലോയ്മെന്റെ ലെറ്റർ ഹാജരാക്കേണ്ടതാണ്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ norkacertificates@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.

  രജത് വര്‍മ്മ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ
Maintained By : Studio3