യുപിഐ വഴി വിദേശത്തുനിന്നു പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സംവിധാനം ഒരുക്കുന്നു
കൊച്ചി: യുപിഐ ഐഡി ഉപയോഗിച്ച് വിദേശത്തുനിന്നു ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സൗകര്യമൊരുക്കി. നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച്, മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍ പങ്കാളികളുമായി ചേര്‍ന്നാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്.
ഇതനുസരിച്ച് പങ്കാളികള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ചാനല്‍ ഉപയോഗിച്ച് യുപിഐ പേമെന്‍റ് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കാനും ഗുണഭോക്താക്കളുടെ അക്കൗണ്‍ണ്ട് സാധുവാണെന്നു വിലയിരുത്താനും അതിര്‍ത്തിക്കപ്പുറത്തുനിന്നു അതില്‍ പണം നിക്ഷേപിക്കാനും സാധിക്കും.
പണം കൈമാറ്റവും വിദേശ കറന്‍സ് വിനിമയ സേവനങ്ങളും നല്‍കുന്ന തായ്ലന്‍ഡ് ആസ്ഥാനമായുള്ള ധനകാര്യ സേവന ദാതാവായ ഡീന്‍മണിയുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തായലന്‍ഡില്‍നിന്നു പണമയയ്ക്കുന്നതിനു തുടക്കം കുറിച്ചിട്ടുണ്‍ണ്ട്. ഇടപാടുകാര്‍ക്ക് ഡീന്‍മണി വെബ്സൈറ്റ് ഉപയോഗിച്ച്, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടിച്ചേര്‍ത്ത് എളുപ്പത്തില്‍ പണം കൈമാറാം.
യുപിഐ വഴി വിദേശരാജ്യങ്ങളില്‍നിന്നു പണമയയ്ക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ പങ്കാളികളെ ചേര്‍ക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ഉദ്ദേശ്യമുണ്ടെണ്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ സൗമിത്ര സെന്‍ പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമാക്കുന്നതിനുള്ള ബാങ്കിന്‍റെ ലളിതമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു താമസിക്കുന്ന വ്യക്തികള്‍ക്ക് ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടുച്ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഇന്ത്യയിലേക്കു പണമയയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുണഭോക്താവിന്‍റെ അക്കൗണ്ട് വിശദാംശങ്ങള്‍, ഐഎഫ്എസ്സി, അപേക്ഷ പൂരിപ്പിക്കല്‍, ബാങ്കിന്‍റെ ശാഖാ സന്ദര്‍ശനം തുടങ്ങിയ നടപടിക്രമങ്ങള്‍ ഇല്ലാതെ, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി മാത്രം കൂട്ടിച്ചേര്‍ത്തുകൊണ്ട് വിദേശത്തുനിന്നു പ്രയാസമൊന്നും കൂടാതെ ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.