കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 1799 കോടി രൂപ ചെലവില്‍ ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നു
ന്യൂ ഡല്‍ഹി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് 1799 കോടി രൂപ ചെലവില്‍ ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നു. ഡോക്കിന്റെ വലിപ്പവും ഡോക്ക് ഫ്‌ലോറിന്റെ ശേഷിയും കണക്കിലെടുക്കുമ്പോള്‍, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളില്‍ ഒന്നായിരിക്കും. പ്രത്യേക ആവശ്യങ്ങള്‍ക്കുള്ളതും, നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍/നിര്‍മ്മാണം എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഡ്യുവല്‍ പര്‍പ്പസ് ഡ്രൈ ഡോക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. 2023 ജൂലൈയില്‍ ഇത് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ഐലന്‍ഡിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിൽ നിലവിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യം 30 വര്‍ഷത്തെയ്ക്ക് 970 കോടി രൂപ പാട്ടത്തിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്ഏറ്റെടുത്തു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ഇന്ന് രാജ്യസഭയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.