November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 325 ശതമാനം വർദ്ധിച്ചു: പ്രധാനമന്ത്രി

ഡൽഹി: ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഓർഡനൻസ് ഫാക്ടറികളുടെ പുന:സംഘടനയും പുതിയ കമ്പനികളുടെ രൂപീകരണവും ശക്തമായ ഇന്ത്യയെന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ. അബ്ദുൽ കലാമിന്റെ സ്വപ്നത്തിന് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനികൾ സൃഷ്ടിക്കുന്നതിനുള്ള തീരുമാനം വളരെക്കാലമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ഏഴു പുതിയ കമ്പനികൾ വരും കാലങ്ങളിൽ രാജ്യത്തിന്റെ സൈനിക ശക്തിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഈ കമ്പനികളുടെ നവീകരണം അവഗണിക്കപ്പെട്ടു, ഇത് രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് വിദേശ വിതരണക്കാരെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു. “പുതിയ പ്രതിരോധ കമ്പനികൾ ഈ അവസ്ഥ മാറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും,” അദ്ദേഹം പറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

പുതിയ കമ്പനികൾ ഇറക്കുമതിക്ക് പകരമായി രാജ്യത്തിൻറെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലുള്ള 65,000 കോടി രൂപയിലധികം വരുന്ന പ്രതിരോധ ഓർഡറുകൾ ഈ കമ്പനികളിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായും , അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തിൻറെ പ്രതിരോധ കയറ്റുമതി 325 ശതമാനം വർദ്ധിച്ചു, അദ്ദേഹം പറഞ്ഞു.

Maintained By : Studio3