Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിലെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം

കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ കൂടാതെ കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലെ ആമസോണ്‍ പ്രൈം അംഗങ്ങളും ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നു

കൊച്ചി: കേരളത്തിലെ പ്രൈം അംഗങ്ങള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ആമസോണ്‍. കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ കൂടാതെ കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലെ ആമസോണ്‍ പ്രൈം അംഗങ്ങളും ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നു. വസ്ത്രങ്ങള്‍, ബ്യൂട്ടി, ഹോം ആന്‍ഡ് കിച്ചന്‍ ഉല്‍പ്പന്നങ്ങള്‍, വയര്‍ലെസ് ആക്‌സസറികള്‍, പുസ്തകങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയാണ് ഈ മേഖലയിലെ ആമസോണ്‍ പ്രൈം അംഗങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നങ്ങള്‍.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

മൂന്ന് മാസത്തേക്ക് 329 രൂപ നല്‍കിയോ ഒരു വര്‍ഷത്തേക്ക് 999 രൂപ നല്‍കിയോ പ്രൈം അംഗത്വം എടുക്കാം. പ്രൈം അംഗങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഇനങ്ങളിന്മേല്‍ പരിധിയില്ലാത്ത സൗജന്യ ഡെലിവറി ലഭ്യമാണ്. ആമസോണ്‍ ഡീലുകള്‍ക്കും ആദായ വില്‍പ്പനകള്‍ക്കും മറ്റുള്ളവരേക്കാള്‍ നേരത്തെ പ്രത്യേക പ്രവേശനം നേടാന്‍ കഴിയും. പതിനെട്ട് മുതല്‍ 24 വയസ്സ് വരെയുള്ള ഉപയോക്താക്കള്‍ക്ക് പ്രൈം മെമ്പര്‍ഷിപ്പില്‍ യൂത്ത് ഓഫര്‍ പ്രയോജനപ്പെടുത്താനും രണ്ട് പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കുമ്പോള്‍ 50 ശതമാനം ഇളവ് നേടാനും കഴിയും.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

പ്രൈം ഉപയോക്താക്കള്‍ക്ക് വിനോദത്തിനും ഷോപ്പിംഗിനുമുള്ള നിരവധി ആനുകൂല്യങ്ങള്‍ കണ്ടെത്താനും ആസ്വദിക്കാനും കഴിയുമെന്ന് ആമസോണ്‍ ഇന്ത്യ പ്രൈം വിഭാഗം ഡയറക്റ്റര്‍ സുബ്ബു പളനിയപ്പന്‍ പറഞ്ഞു. ആമസോണിന് കേരളം നിര്‍ണായക പ്രദേശമാണെന്ന് കമ്പനി വ്യക്തമാക്കി. കേരളത്തില്‍ ഏകദേശം 53,000 ചതുരശ്ര അടി പ്രോസസിംഗ് സ്ഥലസൗകര്യത്തോടെ സോര്‍ട്ട് സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

ലോകമെങ്ങുമുള്ള 200 ദശലക്ഷത്തിലധികം പ്രൈം അംഗങ്ങള്‍ നിരവധി ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നു. ഇന്ത്യയില്‍ പരിധിയില്ലാത്ത സൗജന്യ ഷോപ്പിംഗ്, പ്രൈം വീഡിയോയ്‌ക്കൊപ്പം അവാര്‍ഡ് നേടിയ സിനിമകള്‍ക്കും ടിവി ഷോകള്‍ക്കും പരിധിയില്ലാത്ത പ്രവേശനം, പ്രൈം മ്യൂസിക്കിനൊപ്പം പരസ്യങ്ങളില്ലാതെ 70 ദശലക്ഷത്തിലധികം ഗാനങ്ങളിലേക്ക് പരിധിയില്ലാത്ത പ്രവേശനം, ആയിരത്തിലധികം പുസ്തകങ്ങളുടെ മാറിമാറിയുള്ള സൗജന്യ സെലക്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍
Maintained By : Studio3