January 31, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹെലിയോസ് ലൈഫ്സ്റ്റൈലിലെ പങ്കാളിത്തം 45% ആക്കി ഇമാമി

1 min read

ന്യൂഡെല്‍ഹി: ഹെലിയോസ് ലൈഫ്സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിലെ തങ്ങളുടെ തന്ത്രപരമായ ഓഹരി പങ്കാളിത്തം 45 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് എഫ്എംസിജി കമ്പനിയായ ഇമാമി ലിമിറ്റഡ്. 33.09 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇതുവരെ ഉണ്ടായിരുന്നത്. പണത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഇടപാടിലൂടെയാണ് ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതെന്ന് റെഗുലേറ്ററി ഫയലിംഗില്‍, ഇമാമി പറഞ്ഞു. എന്നിരുന്നാലും, നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ല.

വേഗത്തിലുള്ള ഡിജിറ്റൈസേഷന്‍ വഴി ഉയര്‍ന്നുവരുന്ന ഓണ്‍ലൈന്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള കമ്പനിയുടെ തന്ത്രത്തിന് അനുസൃതമായാണ് ഈ നിക്ഷേപം. ഒരു റെഗുലേറ്ററി ഫയലിംഗ്. ഈ നിക്ഷേപത്തിലൂടെ, ടിഎംസിയുടെ ഏറ്റവും വലിയ ഓഹരിയുടമയെന്ന നില ഇമാമി കൂടുതല്‍ ശക്തമാക്കി.

  ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി

ബാത്ത്& ബോഡി, ഷേവിംഗ്, പെര്‍ഫ്യൂം വിഭാഗങ്ങളില്‍ പുരുഷന്മാരുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന, അതിവേഗം വളരുന്ന ബ്രാന്‍ഡായ ‘ദി മാന്‍ കമ്പനി’ (ടിഎംസി) ഹെലിയോസിന്‍റെ ഉടമസ്ഥതയിലാണ്. ഇമാമി മുമ്പ് രണ്ട് ഘട്ടങ്ങളിലായാണ് ഹെലിയോസിന്‍റെ 33.09 ഓഹരികള്‍ നേടിയത്. ആദ്യ ഇടപാട് 2017 ഡിസംബറിലും രണ്ടാമത്തേത് 2019 ഫെബ്രുവരിയിലും ആയിരുന്നു.

Maintained By : Studio3